മനാമ: നന്മയുടെ ബോധനം തന്റെ ചുമതലയാണെന്ന് മനസ്സിലാക്കി അതു നിര്‍വ്വഹിച്ച അല്ലാഹുവിന്റെ പ്രത്യേക സഹായവും അത്ഭുത സിദ്ധിയുമുള്ള മഹാനായിരുന്നു ശൈഖ് മുഹ് യുദ്ധീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനി എന്ന മുഹ് യുദ്ധീന്‍ ശൈഖ് എന്ന് ബഹ്‌റൈന്‍ സമസ്ത കോ ഓര്‍ഡിനേറ്റര്‍ ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവി അനുസ്മരിച്ചു.

Ads By Google

ജീലാനി ദിനത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ സമസ്ത ഏരിയകള്‍ തോറും നടത്തുന്ന ദിനാചരണത്തിന്റെയും കണ്ണിയത്ത് ശംസുല്‍ ഉലമ അനുസ്മരണത്തിന്റെയും ഭാഗമായി കേന്ദ്ര ആസ്ഥാനമായ മനാമ സമസ്താലയത്തിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നുവദ്ധേഹം.

അല്ലാഹുവിന്റെ അടുക്കല്‍ ഉന്നതമായ സ്ഥാനങ്ങള്‍ നേടിയ സര്‍വ്വരാലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത മഹാന്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചിട്ടും തന്റെ ചുമതലയായ മത പ്രബോധനത്തെ കുറിച്ച് ബോധവാ•ാരായിരുന്നുവെന്ന് അദ്ധേഹത്തിന്റെ ജീവിത രേഖകള്‍ തെളിയിക്കുന്നുണ്ട്.

അത്യാധുനിക ശബ്ദ സൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് രാപകല്‍ ഭേദമില്ലാതെ70,000ത്തോളം വരുന്ന ജനങ്ങള്‍ക്കുമുമ്പിലാണദ്ദേഹം മൈക്കില്ലാതെ പ്രഭാഷണം നടത്തിയിരുന്നത്. എന്നിട്ടും അവ വ്യക്തമായി കേട്ടിരുന്ന വിശ്വാസികള്‍ പൊട്ടി കരഞ്ഞിരുന്നുവെന്നതാണ് ചരിത്രം.

ശൈഖ് ജീലാനിയെ പോലെ തന്നെ മത പ്രബോധനം ജീവിത വ്രതമായി സ്വീകരിച്ച മഹാ•ാരായിരുന്നു സമസ്ത നേതാക്കളായ കണ്ണിയത്തും ശംസുല്‍ ഉലമയുമെന്നും അവരുടെ ജീവിതവും സന്ദേശങ്ങളും പിന്‍പറ്റി ജീവിക്കുന്നതോടൊപ്പം  അവരെ മാത്രകയാക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈന്‍ സമസ്ത നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.