എഡിറ്റര്‍
എഡിറ്റര്‍
സമസ്ത ബഹ്‌റൈന്‍ മീലാദ് കാമ്പയിന്‍ ഏരിയാ സമ്മേളനങ്ങള്‍ ഇന്ന്
എഡിറ്റര്‍
Friday 24th January 2014 1:14pm

muthunabhi

 

മനാമ: ‘മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി വിവിധ ഏരിയകളില്‍ ഇന്ന് (വള്ളിയാഴ്ച)വിവിധ പരിപാടികളോടെ ഏരിയാ സമ്മേളനങ്ങള്‍ നടക്കും.

വിവിധ ഏരിയകളിലായി കഴിഞ്ഞ ആഴ്ച നടന്ന സമ്മേളനങ്ങളുടെ തുടര്‍ച്ചയായാണ് മൌലിദ് മജ്‌ലിസും പ്രഭാഷണവും കലാപരിപാടികളുമടങ്ങുന്ന ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നത്.

സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹിദ്ദ്, ഗുദൈബിയ, ജിദാലി, സനാബിസ് എന്നീ ഏരിയകളിലാണ് ഇന്ന് വിവിധ ചടങ്ങുകളോടെ ഏരിയാ സമ്മേളനങ്ങള്‍ വിപുലമായി നടക്കുന്നത്.

മറ്റു പല ഏരിയകളിലും ഇതിനകം ഏരിയാ തല മൌലിദ് മജ്‌ലിസുകളും പ്രചരണ–പ്രമേയ വിശദീകരണങ്ങളും ഇതര പരിപാടികളും നടന്നു കഴിഞ്ഞു. ഈ മാസം 29ന് ബുധനാഴ്ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ സല്‍മാനിയ്യ ഏരിയയില്‍ പ്രചരണ സമ്മേളനങ്ങള്‍ നടക്കും.

മുഹമ്മദ് നബി(സ)യുടെ 1488 ാം ജ•ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ പൊതു സമ്മേളനത്തോടെ ഫെബ്രുവരി 7ന് വെള്ളിയാഴ്ച സമാപിക്കും.

മനാമയിലെ കേന്ദ്ര മദ്രസ്സാ വാര്‍ഷിക സമ്മേളനം ഫെബ്രുവരി 14നും നടക്കും. ചടങ്ങുകളില്‍ ബഹ്‌റൈനിലെ പ്രമുഖര്‍ സംബന്ധിക്കും.

മുഴുവന്‍ പരിപാടികളിലും പ്രവാചക സ്‌നേഹികളെല്ലാം പങ്കെടുക്കണമെന്നും അതാതു ഏരിയകളിലെ വിശ്വാസികളുടെ സജീവ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും വിവിധ ഏരിയാ ഭാരവാഹികളും സമസ്ത നേതാക്കളും അഭ്യര്‍ത്ഥിച്ചു.

Advertisement