muthunabhi

മനാമ: ‘മുത്തുനബി സ്‌നേഹത്തിന്റെ തിരുവസന്തം’ എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്രകമ്മറ്റി റബീഉല്‍ അവ്വലില്‍ നടത്തുന്ന ഒരു മാസത്തെ നബിദിന കാമ്പയിന്റെ ഭാഗമായി വിവിധ ഏരിയകളില്‍ ഇന്ന് വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ഏരിയാ സമ്മേളനങ്ങള്‍ നടക്കും.

Subscribe Us:

സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൂറ, ഉമ്മുല്‍ ഹസം, ദാറുഖുലൈബ്, സല്‍മാനിയ്യ, സനാബിസ് എന്നീ ഏരിയകളിലാണ് ഇന്ന് വിവിധ ചടങ്ങുകളോടെ ഏരിയാ സമ്മേളനങ്ങള്‍ നടക്കുന്നത.്

മറ്റു പല ഏരിയകളിലും ഇതിനകം ഏരിയാ തല മൌലിദ് മജ്‌ലിസുകളും പ്രചരണ–പ്രമേയ വിശദീകരണങ്ങളും ഇതര പരിപാടികളും നടന്നു കഴിഞ്ഞു. ഈ മാസം 24ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഖുദൈബിയ, ജിദാലി ഏരിയകളില്‍ പ്രചരണ സമ്മേളനങ്ങള്‍ നടക്കും.

മുഹമ്മദ് നബി(സ)യുടെ 1488 ദ്ധാദ്ധം ജ•ദിനത്തോടനുബന്ധിച്ച് റബീഉല്‍ അവ്വല്‍ 12ന് ഏരിയകള്‍ തോറും മൌലിദ് മജ്‌ലിസുകളും പ്രവാചക പ്രകീര്‍ത്തന–ഉദ്‌ബോധന–പ്രാര്‍ത്ഥനാ സദസ്സുകളും നടന്നിരുന്നു.

ഏരിയകള്‍ തോറും പ്രചരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നേറുന്നതായി കഴിഞ്ഞ ദിവസം മനാമ സമസ്താലയത്തില്‍ ചേര്‍ന്ന നബിദിന സ്വാഗത സംഘ യോഗം വിലയിരുത്തി.

ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍ പൊതു സമ്മേളനത്തോടെ ഫെബ്രുവരി 7ന് വെള്ളിയാഴ്ച സമാപിക്കും. മനാമയിലെ കേന്ദ്ര മദ്രസ്സാ വാര്‍ഷിക സമ്മേളനം ഫെബ്രുവരി 14നും നടക്കും.

ചടങ്ങുകളില്‍ ബഹ്‌റൈനിലെ പ്രമുഖര്‍ സംബന്ധിക്കും. മുഴുവന്‍ പരിപാടികളിലും പ്രവാചക സ്‌നേഹികളെല്ലാം പങ്കെടുക്കണമെന്നും അതാതു ഏരിയകളിലെ വിശ്വാസികളുടെ സജീവ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും വിവിധ ഏരിയാ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു.