എഡിറ്റര്‍
എഡിറ്റര്‍
സമരാസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഗ്രീസില്‍ അധികാരമേറ്റു
എഡിറ്റര്‍
Friday 22nd June 2012 10:03am

ഏതന്‍സ്: ഗ്രീസില്‍ പ്രധാനമന്ത്രി ആന്റണി സമരാസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. ഏതന്‍സില്‍ നടന്ന ചടങ്ങിലാണ് പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

കഴിഞ്ഞയാഴ്ച്ചയാണ് സമരാസിന്റെ ന്യൂഡെമോക്രാറ്റിക് പാര്‍ട്ടി 300 ല്‍ 129 സീറ്റില്‍ വിജയം നേടി അധികാരത്തിലെത്തിയത് . തുടര്‍ന്ന് ഡെമോക്രാറ്റിക് ലെഫ്റ്റ് പാര്‍ട്ടിയും, സോഷ്യലിസ്റ്റ് പാര്‍ട്ടിയായ പാസോക് പാര്‍ട്ടിയുമായി ചേര്‍ന്ന് കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് രൂപം നല്‍കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച സമരാസ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ചത്.

നാഷനല്‍ ബാങ്ക് ചെയര്‍മാന്‍ വാസിലിസ് റാപന്‍സ് ധനകാര്യമന്ത്രിയായും എവ്രിപിഡിസ് സ്റ്റിലിയാനിഡിസ് പ്രതിരോധമന്ത്രിയായും ദിമിത്രിസ് അവ്രമോപോളസ് വിദേശകാര്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ഗ്രീസ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷപ്പെടുത്തുകയെന്നതാണ് സര്‍ക്കാറിന്റെ പ്രഥമ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞാ വേളയില്‍ അംഗങ്ങള്‍ പറഞ്ഞു.

Advertisement