എഡിറ്റര്‍
എഡിറ്റര്‍
സൂര്യയുടെ നായികയായി സാമന്ത
എഡിറ്റര്‍
Monday 26th November 2012 10:00am

തെന്നിന്ത്യന്‍ താരം സാമന്ത തിരക്കിലാണ്. തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ഓഫറുകളാണ് സാമന്തയെ തേടിയെത്തുന്നത്. ഗൗതം മേനോന്റെ നീ താനെ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

Ads By Google

സൂര്യയെ നായകനാക്കി ലിങ്കു സ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സാമന്ത നായികയാകുമെന്നാണ് അറിയുന്നത്. കരാര്‍ ഒപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ലിങ്കു സ്വാമിയുടെ സെറ്റിലേക്ക് പറക്കാന്‍ തയ്യാറെടുക്കുകയാണ് സാമന്ത.

അടുത്ത വര്‍ഷം മാര്‍ച്ചിലാവും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ചിത്രത്തിന്റെ പേരൊ മറ്റ് കാര്യങ്ങളോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ഗൗതംമേനോന്റെ നീ താനെ എന്‍ പൊന്‍വസന്തത്തിന്റെ തെലുങ്ക് പതിപ്പിലും സാമന്ത തന്നെയാണ് നായിക. കൂടാതെ ധനുഷ് നായകനാകുന്ന ‘സൊട്ട വഴക്കുട്ടി’ എന്ന ചിത്രത്തിലും സാമന്ത നായികയാകുമെന്നാണ് അറിയുന്നത്.

എന്നാല്‍ തമിഴില്‍ നിന്നും മറ്റ് ഓഫറുകളൊന്നും വന്നിട്ടില്ലെന്നാണ് സാമന്തയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. കാത്തിരുന്ന് കാണാം കോളിവുഡിലെ സൂപ്പര്‍ നായികയായി സാമന്ത മാറുമോയെന്ന്.

Advertisement