എഡിറ്റര്‍
എഡിറ്റര്‍
അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ല: സാമന്ത
എഡിറ്റര്‍
Friday 19th October 2012 2:47pm

ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ താരം സാമന്ത വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മണി രത്‌നത്തിന്റെ ചിത്രത്തില്‍ മുഖം കാണിക്കുന്നതും സ്വപ്‌നം കണ്ട് മറ്റ് അഭിനേതാക്കള്‍ നടക്കുമ്പോഴാണ് തനിക്ക് മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കേണ്ട ഗൗതം മേനോന്റെ ചിത്രത്തിലെ നായികയായാല്‍ മതിയെന്നും പറഞ്ഞ് സാമന്ത പോകുന്നത്.

Ads By Google

മണി രത്‌നത്തിന്റെ ‘കടല്‍’ എന്ന ചിത്രത്തില്‍ കരാറായി നില്‍ക്കുമ്പോഴായിരുന്നു സാമന്തയ്ക്ക് ഗൗതം മേനോന്റെ വിളി വരുന്നത്. തന്റെ പുതിയ ചിത്രമായ ‘ നീ താനെ യെന്‍ പൊന്‍വസന്തം’ എന്ന ചിത്രത്തിലെ നായികയാവാന്‍ താത്പര്യമുണ്ടോ എന്നായിരുന്നു ഗൗതമിന്റെ ചോദ്യം.
ഇത് കേട്ട പാടെ സാമന്ത മണി രത്‌നത്തെ വിട്ട് ഗൗതമിനടുത്തേക്കോടി. മണി രത്‌നത്തിന്റെ കടലിനേക്കാളും വലുത് ഗൗതമിന്റെ പൊന്‍വസന്തമാണെന്നും പറഞ്ഞായിരുന്നു സാമന്ത മണി രത്‌നത്തെ ഉപേക്ഷിച്ചത്.

ഇതിന് പിന്നാലെ ശങ്കറിന്റെ ‘ഐ’ എന്ന ചിത്രത്തില്‍ നിന്നും സാമന്ത പിന്‍വാങ്ങിയിരുന്നു. ഇങ്ങനെ പ്രമുഖരുടെ ചിത്രമായാല്‍ പോലും മുഖം നോക്കാതെ തീരുമാനമെടുക്കുന്ന സാമന്തയെ അവാര്‍ഡ് നൈറ്റുകളിലൊന്നും കാണാതിരുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് സാമന്ത കാര്യം പറയുന്നത്.
അവാര്‍ഡുകളിലൊന്നും സാമന്തയ്ക്ക് വിശ്വാസമില്ലത്രേ. അത് കൊണ്ടാണ് താരത്തെ അവാര്‍ഡ് നൈറ്റുകളിലൊന്നും കാണാത്തതത്രേ.

അവാര്‍ഡില്‍ വിശ്വാസമില്ലെങ്കിലും ഒരു അവാര്‍ഡ് കിട്ടുകയാണെങ്കില്‍ അത് വാങ്ങാനൊന്നും താരത്തിന് ബുദ്ധിമുട്ടില്ലത്രേ.

Advertisement