എഡിറ്റര്‍
എഡിറ്റര്‍
ടോള്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന് സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ മര്‍ദ്ദനം
എഡിറ്റര്‍
Saturday 4th January 2014 11:18pm

samajwadi

ലക്‌നൗ: ടോള്‍ ഫീ അടയ്ക്കാനാവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സമാജ്‌ വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ലക്‌നൗ-ഫൈസാബാദ് നാഷണല്‍ ഹൈവേയിലാണ് സംഭവം.

സമാജ് വാദി പാര്‍ട്ടി നേതാവ് ഭഗവവതി യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ടോള്‍ ബൂത്ത് ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിച്ചത്.

തോക്ക്ധാരികളായ ആളുകള്‍ ടോള്‍ കണ്‍ട്രോള്‍ റൂമിലെ അറ്റന്‍ഡന്റുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങളാണ് സി.സി ടി.വി പിടിച്ചെടുത്തത്.

ടോള്‍ അടയ്ക്കാതെ അകത്തു കടക്കാന്‍ അനുവദിക്കാതിരുന്ന ഉദ്യോഗസ്ഥനെ തങ്ങള്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് അടക്കാന്‍ വിസമ്മതിച്ചപ്പോള്‍ ആരായാലും ടോള്‍ അടക്കണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതാണ് സമാജ് വാദി നേതാവിനെ ചൊടിപ്പിച്ചത്.

എല്ലാവരുടെയും കൈകളില്‍ തോക്കുകള്‍ ഉണ്ടായിരുന്നുവെന്നും തുടര്‍ച്ചയായി തങ്ങളെ ഉപദ്രവിച്ചുവെന്നും തുടര്‍ന്ന് പപ്പു യാദവിന്റെ സഹായികളാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാന്യമായി പെരുമാറണമെന്നും അച്ചടക്കലംഘനം പാര്‍ട്ടിയില്‍ അനുവദിക്കില്ലെന്നും പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലയൊണ് എസ്.പി പ്രവര്‍ത്തകരുടെ അക്രമം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ കയ്യേറ്റം അഖിലേഷ് യാദവ് സര്‍ക്കാരിന് തിരിച്ചടിയായേക്കും.

Advertisement