എഡിറ്റര്‍
എഡിറ്റര്‍
‘ഇസ്ലാം ഓണ്‍ വെബ്.’ സമഗ്ര ഇസ്‌ലാമിക് വെബ് സൈറ്റ് പ്രവത്തനമാരംഭിച്ചു
എഡിറ്റര്‍
Friday 3rd August 2012 4:33pm

മനാമ: ലോക ഇസ്‌ലാമിക ചലനങ്ങളും സമ്പൂര്‍ണ്ണ ഇസ്‌ലാമിക പഠനങ്ങളും പകരുന്നതോടൊപ്പം വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്യുന്ന മലയാളത്തിലെ സമഗ്ര ഇസ്‌ലാമിക വെബ് സൈറ്റിന്റെ അന്താരാഷ്ട്ര ലോഞ്ചിംഗ് കര്‍മം ഇന്ത്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഒരേ സമയം നടന്നു. 

Ads By Google

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ സോഫ്റ്റ് ആവിഷ്‌കരിച്ച ‘ഇസ്‌ലാം ഓണ്‍ വെബ് ഡോട്ട് നെറ്റ്’ എന്ന സമഗ്ര ഇസ്‌ലാമിക് വെബ്‌സൈറ്റാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ചടങ്ങില്‍വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോഞ്ചിങ് നിര്‍വഹിച്ചത്.

തുടര്‍ന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ നേതാക്കള്‍ക്കൊപ്പം യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു.

ബഹ്‌റൈന്‍ സമയം 2.30 ന് മനാമ സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ സംസാരിച്ചു.

കാലത്തിനൊപ്പം സഞ്ചരിച്ച് ദഅവാ പ്രവര്‍ത്തനം നടത്തേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്നും അതിനുള്ള ശ്രമമായി ഇതു മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മിഷന്‍ സോഫ്റ്റ് പ്രോജക്ട് ലീഡര്‍ ഫൈസല്‍ നിയാസ് ഹുദവി ദോഹയില്‍ നിന്ന് പ്രോജക്ട് വിശദീകരണം നടത്തി. ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി ദോഹയില്‍ നിന്നും യു.എ.ഇ പ്രതിനിധിയും  മിഷന്‍ സോഫ്റ്റ് ബോര്ഡ് മെമ്പറുമായ അബ്ദുല്‍ ബാരി ഹുദവി അബുദാബിയില്‍ നിന്നും പ്രോഗ്രാമില്‍ പങ്കെടുത്തു സംസാരിച്ചു.

അന്താരാഷ്ട്ര ലോഞ്ചിങ് ചടങ്ങിന്റെ മുഖ്യ കേന്ദ്രമായ കോഴിക്കോട് നടന്ന ഉദ്ഘാടന വേദിയില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു.

കേരള സാമൂഹിക ക്ഷേമ മന്ത്രി ഡോ:എം.കെ.മുനീര്‍, ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ:ബഹാഉദ്ദീന്‍ നദ്‌വി, മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്, എം.ഐ.ഷാനവാസ് എം.പി, മുനവ്വറലി ശിഹാബ് തങ്ങള്‍, ജില്ലാ കലക്ടര്‍ മോഹന്‍ കുമാര്‍, സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, എം.സി മായിന്‍ ഹാജി, പി.ടി.എ റഹീം എം.എല്‍.എ, ടി.പി.ചെറൂപ്പ, ഉമര്‍ പാണ്ടികശാല, നവാസ് പൂനൂര്‍, മോയിന്‍ മോന്‍ ഹാജി, ടി. സിദ്ധീഖ്, സക്കീര്‍ ഹുസൈന്‍, പി.കെ.സുബൈര്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഗഫൂര്‍ കൊടുവള്ളി, പരീകുട്ടി ഹാജി, മാമുകോയ ഹാജി, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, അഡ്വ:ബീരാന്‍കുട്ടി, ഹമീദ് വാണിമേല്‍, കെ.ദാമോധരന്‍, ഉമര്‍ പുതിയോട്ടില്‍, പി.സി.മൊയ്തീന്‍ കുട്ടി, മിഷാദ്(മലബാര്‍ ഗോള്‍ഡ്), അബ്ദുല്‍ ഗഫൂര്‍(ഹൂര്‍ലീന്‍) എന്നിവര്‍ സംസാരിച്ചു .

എസ്.കെ.എസ്.എസ്.എഫ് പ്രവാസി സെല്‍ കണ്‍വീനര്‍  നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ദാറുല്‍ ഹുദ രജിസ്ര്ടാര്‍ സുബൈര്‍ ഹുദവി നന്ദിയും പറഞ്ഞു. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്  ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേത്രത്വം നല്കി.
പരിപാടിയുടെ തല്‍സമയ സംപ്രേഷണത്തിനും വീഡിയോ കോണ്‍ഫറന്‍സിനും ഇസ്‌ലാംഓണ്‍വെബ് കന്റെന്റ്‌റ് (conten©) ലീഡര്‍ അബ്ദുല്‍ മജീദ് ഹുദവി തറമ്മല്‍, മിഷന്‍ സോഫ്റ്റ് ബോര്‍ഡ് മെമ്പര്‍മാരായ അബ്ദുല്‍ മജീദ് മാസ്റ്റര്‍, ഉസാമ മുബാറക്, ഡോ. അബ്ദുര്‍റഹ്മാന്‍, റഫീഖ് ഹുദവി കാട്ടുമുണ്ട ഉബൈദുല്ല റഹ്മാനി തുടങ്ങിവര്‍ വിവിധ സ്ഥലങ്ങളിലായി സാങ്കേതിക സഹായം ഒരുക്കി. www.islamonweb.ne© എന്നതാണ് വെബ് സൈറ്റ് അഡ്രസ്സ്

Advertisement