Categories

ജീവിതത്തിന്റെ രുചിഭേദങ്ങളുമായി സോള്‍ട്ട് ആന്റ് പെപ്പര്‍

salt-n-pepper

ന്യൂദല്‍ഹി: ഇത് മലയാളത്തില്‍ ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പറിന്റെ കഥയല്ല. ദരിദ്രന്റേയും ധനികന്റേയും ജീവിതങ്ങള്‍ തമ്മിലുള്ള അന്തരത്തിന്റെ കഥയാണ്.

മോഹീന്ദര്‍ പ്രതാപ് സിങ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് സോള്‍ട്ട് ആന്റ് പെപ്പര്‍. മികച്ച അഭിനേതാവെന്ന് പേരെടുത്ത നവാസുദ്ദീന്‍ സിദ്ദീഖിയും തേജസ്വിനിയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ബോളിവുഡില്‍ മികച്ച നടനെന്ന് പേരെടുത്ത നവാസുദ്ദീന്‍ സിദ്ദീഖി അഭിനയിച്ച ഷോര്‍ട്ട് ഫിലിം എന്ന നിലയില്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

മികച്ച കലാമൂല്യമുള്ള ചിത്രമായാണ് നിരൂപകര്‍ സോള്‍ട്ട് ആന്റ് പെപ്പറിനെ വിശേഷിപ്പിക്കുന്നത്. ബോളിവുഡില്‍ പൊതുവേ ഹ്രസ്വ ചിത്രങ്ങള്‍ കുറവാണ് എന്നതിനാല്‍ തന്നെ സോള്‍ട്ട് ആന്റ് പെപ്പര്‍ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്.

Tagged with: