Categories

സല്‍മാന്‍ ഖാന്‍ സൂപ്പറാണെന്ന് ആമിര്‍

aamir-and-salman

മുംബൈ: കൂടെ നില്‍ക്കുന്നവരെ നന്നായി പരിഗണിക്കുന്നയാളാണ് സല്‍മാന്‍ ഖാനെന്ന് ആമിര്‍ ഖാന്‍. രണ്ട് ഖാന്‍മാരുടേയും പുതിയ സിനിമകള്‍ മത്സരത്തിനൊരുങ്ങവേയാണ് ആമിറിന്റെ സൗഹൃദ പ്രസ്താവന.

സല്‍മാന്‍ ഖാന്റെ ‘ജയ് ഹോ’ യും ആമിറിന്റെ ‘ധൂം 3’ യും അടുത്തടുത്തായിരിക്കും റിലീസ് ചെയ്യുക.

ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആമിര്‍. സല്‍മാന്‍ ഉറ്റ സുഹൃത്താണെന്നും എന്ത് സഹായം വേണമെങ്കിലും ചെയ്യുമെന്നും ആമിര്‍ പറഞ്ഞു.

ബോക്‌സ്ഓഫീസില്‍ ‘തലാഷ്’ സൃഷ്ടിച്ച ക്ഷീണം താരം പ്രശ്‌നമാക്കുന്നതേയില്ല. ‘ ധൂം 3’യിലൂടെ റെക്കോര്‍ഡുകള്‍ തീര്‍ക്കുക എന്നതല്ല തന്റെ ലക്ഷ്യം. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടണം. ബോക്‌സ്ഓഫീസിലും ഹിറ്റാവണമെന്നില്ല.

എന്നാല്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും പുറത്ത് പറയാന്‍ ആമിര്‍ തയ്യാറായില്ല.

Tagged with: |