എഡിറ്റര്‍
എഡിറ്റര്‍
വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന് സല്‍മാന്‍
എഡിറ്റര്‍
Tuesday 7th January 2014 4:25pm

salman-khan

വിവാഹിതനല്ലാതിരിക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്ന് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍.

‘വിവാഹം,ഗേള്‍ ഫ്രണ്ട് ഇതിലൊന്നും എനിക്ക് താല്‍പര്യമില്ല.’ സിംഗിള്‍’  ആയിരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാനത് തികച്ചും ആസ്വദിക്കുന്നു.’ -സല്‍മാന്‍ പറഞ്ഞു.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുന്‍പൊക്കെ സല്‍മാന്‍ ഒഴിഞ്ഞു മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയിരിക്കുകയാണ്. സിംഗിള്‍ ആയതുകൊണ്ട് എനിക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം, ആര്‍ക്കു വിശദീകരണം നല്‍കേണ്ട, നുണയും പറയേണ്ട-സല്‍മാന്‍ പറയുന്നു.

ആര്‍ക്കു വേണമെങ്കിലും എന്റെ ജീവിതത്തിലേക്ക് കടന്നു വരാം എന്നാല്‍ ഒന്നും പ്രതീക്ഷിക്കരുതെന്നും സല്‍മാന്‍ പറഞ്ഞു.

അതേ സമയം താന്‍  സ്ത്രീകളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും അങ്ങനെതന്നെയായിരിക്കും. ആരെപ്പറ്റിയും ഞാനിതു വരെ മോശമായി സംസാരിച്ചിട്ടില്ല.

സോമി അലി, സംഗീത ബിജ്‌ലാനി, ഐശ്വര്യ റായി ബച്ചന്‍, കത്രീന കൈഫ് എന്നിവരുമായി സല്‍മാന് പ്രണയ ബന്ധങ്ങളുണ്ടായിരുന്നു. സല്‍മാന്റെ പ്രണയവും ബന്ധങ്ങളുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Advertisement