English Edition
January 24th, 2012
Email this page

ദ സത്താനിക് വേര്‍സസിനെപ്പറ്റി മിണ്ടരുത്: റുഷ്ദിക്ക് വീഡിയോ കോണ്‍ഫറന്‍സ് നടത്താം

salman-rushdiജെയ്പൂര്‍: ജെയ്പൂര്‍ ലിറ്റററി ഫെസ്റ്റിവെലിനെ സല്‍മാന്‍ റുഷ്ദി  ഇന്നുച്ചയ്ക്ക് 3.45ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യും. ചില നിയന്ത്രണങ്ങളോടെയാണ് അധികൃതര്‍ റുഷ്ദിക്ക് വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ അനുമതി നല്‍കിയത്.

‘ ഇതിനുവേണ്ടി അനുമതി തേടേണ്ട ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ സന്ദേശം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവിടെ എന്തെങ്കിലും ചര്‍ച്ച നടത്തുന്നുണ്ടെങ്കില്‍ അത് ഇവിടുത്തെ നിയമം അനുസരിച്ചായിരിക്കണമെന്ന ഉദ്ദേശമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ’ സഞ്‌ജോയ് റോയ് പറഞ്ഞു. സല്‍മാന്‍ റുഷ്ദിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ചതിലുള്ള ആശ്വാസവും അദ്ദേഹം മറച്ചുവെച്ചില്ല.

വിവാദപുസ്തകം ‘ ദ സാത്താനിക് വേര്‍സസ്’ നെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടില്ലെന്ന് റുഷ്ദിയോട് എഴുതി നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ റുഷ്ദിയുടെ വീഡിയോ കോണ്‍ഫറന്‍സ് നിയന്ത്രിക്കുന്നത് സംസ്ഥാന സര്‍ക്കാരായിരിക്കും.

റുഷ്ദിയുടെ പ്രശസ്ത പുസ്തകം ‘ മിഡ്‌നൈറ്റ് ചില്‍ഡ്രനെ’ കുറിച്ചാവും അദ്ദേഹം ഫെസ്റ്റിവെല്‍ വേദിയില്‍ സംസാരിക്കുക. സല്‍മാന്‍ റുഷ്ദി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അതിനാല്‍ അദ്ദേഹത്തിന് അതിന് അനുമതി നല്‍കണമെന്നും മുതിര്‍ന്ന ന്യായാധിപന്‍ സോളി സൊറാബ്ജി അഭിപ്രായപ്പെട്ടിരുന്നു.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.