എഡിറ്റര്‍
എഡിറ്റര്‍
രണ്ട് ദിവസം കൊണ്ട് ‘ജയ് ഹോ’ നേടിയത് 33.80 കോടി
എഡിറ്റര്‍
Sunday 26th January 2014 4:05pm

jai-ho-22

സല്‍മാന്‍ ഖാന്റെ ‘ജയ് ഹോ’ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം നേടിയത് 33.80 കോടി രൂപ.

സിനിമ കണ്ട പ്രേക്ഷകരുടെ വിലയിരുത്തല്‍ കൂടി വരുന്നതോടെ ഇനിയും സിനിമ വന്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

5,000 കേന്ദ്രങ്ങളിലായി വെള്ളിയാഴ്ചയാണ് ‘ജയ് ഹോ’ റിലീസായത്.

‘ജയ് ഹോ’  മോശമല്ലാത്ത അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ പിടിച്ചു പറ്റിയിട്ടുള്ളത്. സല്‍മാന്‍ ഖാന്റെ ‘എക് താ ടൈഗര്‍’ ഒറ്റ ദിവസം കൊണ്ട് നേടിയത് 32. 92 കോടി രൂപയായിരുന്നു.

ഈ റെക്കോര്‍ഡ് ‘ജയ് ഹോ’ തകര്‍ക്കുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകരും സിനിമാസ്വാദകരുമെല്ലാം കരുതിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സിനിമക്കു കഴിഞ്ഞില്ല.

സല്‍മാന്റെ സഹോദരനായ സൊഹൈലാണ് ‘ജയ് ഹോ’യുടെ സംവിധായകന്‍. ചിരഞ്ജീവി അഭിനയിച്ച ‘സ്റ്റാലിന്‍’ എന്ന തെലുങ്ക് സിനിമയുടെ റീമേക്കാണ് ‘ജയ് ഹോ’.

എന്തായാലും വരും ദിവസങ്ങളിലെ പ്രദര്‍ശനത്തോടെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് സല്ലുവിന്റെ ‘ജയ് ഹോ’.

Advertisement