മുംബൈ: സല്‍മാന്‍ ഖാനും സൊണാക്ഷി സിന്‍ഹയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദബാങ് 2 ഡിസംബര്‍ 21ന് തിയ്യേറ്ററുകളിലെത്തും. 2010ല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയ ദബാങ്ങിന്റെ രണ്ടാം ഭാഗമാണ് ദബാങ് 2.

Ads By Google

ദബാങ് 2 60% പൂര്‍ത്തിയായെന്നും, ഏക് താ ടൈഗറിന്റെ റീലിസിനും പ്രമോഷനും ശേഷം ബാക്കി ഭാഗം തങ്ങള്‍ ചിത്രീകരിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സല്‍മാന് പുറമേ വിനോദ് ഖന്ന, ദീപിക ദോബ്രിയാല്‍, നികിതന്‍ ധീര്‍, പ്രകാശ് രാജ് എന്നിവരും ദബാങ് 2 വിലുണ്ട്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പ്രകാശ് രാജെത്തുന്നത്.

സല്‍മാന്റെ സഹോദരന്‍ അര്‍ബാസ് ഖാനാണ് ദബാങ് 2 വിന്റെ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തും. യു.ടി.വി മോഷന്‍ പിക്‌ചേഴ്‌സിനാണ് ചിത്രത്തിന്റെ വിതരണാവകാശം.