എഡിറ്റര്‍
എഡിറ്റര്‍
സരബ്ജിത്തിന്റെ മോചനത്തിന് പാക് ജനതയുടെ പിന്തുണയാവശ്യപ്പെട്ട് സല്‍മാന്‍
എഡിറ്റര്‍
Friday 29th June 2012 12:54pm

മുംബൈ: സരബ്ജിത് സിങ്ങിന്റെ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിലുണ്ടായ വിവാദങ്ങള്‍  അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. പ്രശ്‌നത്തില്‍ പ്രതികരണവുമായി പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഏതുകാര്യത്തിലും പ്രതികരിക്കുന്ന ബോളിവുഡില്‍ നിന്നും സരബ്ജിത്തിനുവേണ്ടി അധികമൊന്നും ശബ്ദമുയര്‍ന്നതായി കണ്ടിട്ടില്ല.

എന്നാലിപ്പോള്‍ സല്‍മാന്‍ ഖാനിലൂടെ സരബ്ജിത്തിനുവേണ്ടി ബോളിവുഡും രംഗത്തെത്തിയിരിക്കുകയാണ്. സരബ്ജിത്തിന് തന്റെ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സല്‍മാന്‍. പതിവുപോലെ ട്വിറ്ററിലൂടെയാണ് സല്‍മാന്‍ തന്റെ അഭിപ്രായ പ്രകടനം നടത്തിയത്.

വര്‍ഷങ്ങളായി പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സരബ്ജിത്തിന്റെ മോചനത്തിന് പാക് ജനത പിന്തുണ നല്‍കണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടു. അവിടുത്തെ മാധ്യമങ്ങളും, പ്രസിഡന്റ് സര്‍ദാരിയും സരബ്ജിത്തിനെ മോചിപ്പിക്കുന്നതിനായി ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു. ഇത് നിങ്ങളുടെ തന്നെ ആവശ്യമെന്ന രീതിയില്‍ പരിശ്രമിക്കണം. അതുവഴി ഒരു കുടുംബത്തിന്റെ സന്തോഷത്തിന്റെ ഭാഗമാകണമെന്നും സല്‍മാന്‍ ആവശ്യപ്പെട്ടു.

1990ല്‍ ലാഹോറിലും മുള്‍ട്ടാനിലും 14 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനപരമ്പരയില്‍ പ്രതിയെന്നാരോപിച്ചാണ് സരബ്ജിത്തി(49)നെ പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷനടപ്പാക്കുന്നത് നീട്ടിവെച്ചതിനാല്‍ കോട് ലഖ്പത്‌റായ് ജയിലിലാണ് സരബ് ഇപ്പോള്‍.

അറിയാതെ അതിര്‍ത്തി മുറിച്ചുകടന്നതല്ലാതെ താന്‍ കുറ്റമൊന്നും ചെയ്തില്ലെന്ന വ്യകതമാക്കി സരബ്ജിത് സിങ് പാക് പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ഒപ്പിട്ടതടക്കം അഞ്ച് ദയാഹര്‍ജികള്‍ ഇതിനകം സരബ്ജിത്തിന്റെ മോചനത്തിനായി ഇന്ത്യ നല്‍കിയിട്ടുണ്ട്.

Advertisement