എഡിറ്റര്‍
എഡിറ്റര്‍
സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ രംഗത്തേക്ക് സല്‍മാന്‍ ഖാനും
എഡിറ്റര്‍
Thursday 9th March 2017 3:38pm


ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സിനിമയില്‍ നിന്നും പുതിയ ചുവടുമാറ്റത്തിന് ഒരുങ്ങുകയാണ്.

സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ രംഗത്താണ് താരം ചുവടുറപ്പിക്കാന്‍ പോകു്‌നനത്. ബീയിങ് സ്മാര്‍ട് എന്നാണ് കമ്പനിയുടെ പേര് എന്നാണ് അറിയുന്നത്. 20000 രൂപയായിരിക്കും ഫോണിന്റെ ഏകദേശ വില.

ഇന്ത്യയിലെ ഇടത്തരം കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണുമായി സല്‍മാന്‍ എത്തുന്നതെന്നാണ് അറഇയുന്നത്.

സല്‍മാന്‍ ഖാന്റെ സിനിമാ നിര്‍മാതാക്കളുടെ സഹകരണത്തോടു കൂടിയാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി തുടങ്ങുന്നത്. എന്നാല്‍ കമ്പനിയിലെ ഭൂരിപക്ഷം ഓഹരികളും സല്‍മാന്റെ കൈവശമായിരിക്കും.

ചൈനീസ് പ്ലാന്റുകളിലായിരിക്കും ഹാന്‍ഡ്‌സെറ്റ് നിര്‍മിക്കുക. ചൈനീസ് കമ്പനികളായ ഓപ്പോ, വിവോ, ഷവോമി എന്നീ കമ്പനികളുമായി മല്‍സരിക്കാന്‍ ശേഷിയുള്ള ഹാന്‍ഡ്‌സെറ്റുകളാണ് അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്.


Dont Miss അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലെ പുരുഷന്‍മാര്‍ ഗൂഗിളില്‍ തിരഞ്ഞത് പുരുഷദിനത്തെ പറ്റി


സാംസങ്ങ്, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കമ്പനിയുടെ ഓപ്പറേഷന്‍ മാനേജ്‌മെന്റ് ടീം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സല്‍മാന്‍.

2007 ലാണ് ബീയിങ് ഹ്യൂമന്‍ എന്ന ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തത്. ബീയിങ് ഹ്യൂമന്‍ എന്ന പേരില്‍ നിലവില്‍ വസ്ത്രനിര്‍മാണ കമ്പനി സല്‍മാന്‍ ഖാന്‍ നടത്തുന്നുണ്ട്.

Advertisement