പ്രമുഖ ബോളിവുഡ് താരം സണ്ണി ഡിയോളിന്റെയും സല്‍മാന്‍ഖാന്റെയും ചിത്രങ്ങള്‍ ഈദിന് ബിഗ് സ്‌ക്രീനില്‍ ഏറ്റുമുട്ടുമെന്നതാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത.

Ads By Google

ഈ വര്‍ഷം  ഓഗസ്റ്റ് 8 ന്  ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ ഒരുമിച്ചാണ്  തിയറ്ററുകളിലെത്തുന്നത്. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന സണ്ണിയുടെ ”സിങ് സാഹേബ് ദ ഗ്രേറ്റ്” ആണ്  സണ്ണിയുടെ പുതിയ ചിത്രം.

തെലുങ്കിലെ സൂപ്പര്‍ സ്റ്റാര്‍ ചിരംജീവി തകര്‍ത്ത് അഭിനയിച്ച ”സ്റ്റാലിന്‍” ന്റെ ഹിന്ദി റീമേക്കിലാണ് സല്‍മാന്‍ഖാന്‍ വേഷമിടുന്നത്.

ആക്ഷനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യമുള്ള കഥയാണ് സിങ്‌സാഹേബ് ദ ഗ്രേറ്റ് എന്നും ഈ സിനിമ തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായും സണ്ണിഡിയോള്‍ അഭിപ്രായപ്പെട്ടു.

ഈ സിനിമ ഈദിന് തിയറ്റുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സണ്ണി പറഞ്ഞു. സിനിമ ഒരു സാധാരണക്കാരന്റെ  കഥയാണ് പറയുന്നതെന്നും അതിനാല്‍ തന്നെ ഈ സിനിമ  ഈദിന് പ്രദര്‍ശിപ്പിച്ചാല്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു സിനിമയുടെയും റിലീസിങിന് പറ്റിയ അവസരം ഫെസ്റ്റിവലാണ്.  രണ്ട് ബിഗ്‌സ്‌ക്രീന്‍ ചിത്രങ്ങള്‍ ഒരേ ദിവസം തന്നെ പല തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതൊരു ബിസിനസ് തന്ത്രം കൂടിയാണെന്നും സണ്ണി പറഞ്ഞു.