വന്‍തോതിലുള്ള സിനിമാ പ്രചരണങ്ങള്‍ തനിക്ക് ഇഷ്ടമല്ലെന്ന് ബോളീവുഡ് ഹീറോ സല്‍മാന്‍ഖാന്‍. സിനിമ ഇറങ്ങുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രചരണം തുടങ്ങുന്നത് നിര്‍മ്മാതക്കളുടെ നിര്‍ബന്ധം മൂലമാണ്. അതില്‍ അഭിനേതാക്കള്‍ക്ക് ഒന്നും ചെയ്യാനാകില്ല.

Ads By Google

Subscribe Us:

ആദ്യം സിനിമ പ്രചരണത്തിന്  പോസ്റ്റര്‍ മാത്രം മതിയായിരുന്നു. എന്നാല്‍ ഇന്ന് അത് പോരാതെ ഹൈട്ടക് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

എന്‍.ജി.ഒയുടെ പ്രവര്‍ത്തന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സല്‍മാന്‍. വിദ്യാഭ്യാസവും തൊഴിലുമാണ് രാജ്യത്തെ വികസനത്തിലേയ്ക്കു നയിക്കുന്നതെന്ന് സല്‍മാന്‍ പറഞ്ഞു. ഇതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ ചിത്രീകരണത്തിന് നേരത്തേ  പോയി നേരത്തേ ഇറങ്ങുന്നതു കൊണ്ട് ചിത്രീകരണ തിരക്കുകള്‍ക്കിടയില്‍ നിന്നും എന്‍.ജി.ഒ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ബോളിവുഡ് താരം  പറഞ്ഞു.

2012 ല്‍ ഞാന്‍  അഭിനയിച്ച ഏക് താ ടൈഗര്‍, ദബാംഗ് 2 എന്നിവയുടെ പ്രചരണം വളരെ ആര്‍ഭാടമായിരുന്നു. അതില്‍ എനിക്ക് കടുത്ത കുറ്റബോധമുണ്ട്.

ആര്‍ഭാടമായുള്ള സിനിമ പ്രചരണം എന്നെ സിനിമാരംഗത്ത് നിന്ന് പിറകോട്ട് വലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമാരംഗത്തെ താരനിരകള്‍ പ്രേക്ഷക മനസ്സിലും ബോക്‌സ് ഓഫീസിലും ഇടം പിടിക്കാന്‍ തിരക്ക് കൂട്ടുമ്പോള്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തനാകുകയാണ് ഈ ബോളീവുഡ് ഹീറോ.