ചേതന്‍ ഭഗതിന്റെ തിരക്കഥയില്‍ അഭിനയിക്കാനില്ലെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്‍. ചേതന്‍ ഭഗത് തിരക്കഥയൊരുക്കിയ കൈ പോ ചേ സൂപ്പര്‍ ഹിറ്റായി ഓടുന്നതിനിടയിലാണ് സല്‍മാന്‍ ചേതന്‍ ഭഗതിന്റെ ക്ഷണം നിരസിച്ചിരിക്കുന്നത്.

Ads By Google

സാജിദ് നഡിയാവാല സംവിധാനം ചെയ്യുന്ന കിക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് ചേതന്‍ ഭഗത് രണ്ടാമതും തിരക്കഥ എഴുതിയത്. ചിത്രത്തില്‍ സല്‍മാന്‍ ഖാനെ നായകനാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സല്‍മാന്‍ സമ്മതം മൂളിയില്ല.

ചിത്രം അല്‍പ്പം കൂടി വാണിജ്യപരമായി കൈകാര്യം ചെയ്യാനായിരുന്നു സല്‍മാന്‍ ചേതന്‍ ഭഗതിന് നല്‍കിയ ഉപദേശം. ഒന്നിലധികം ബെസ്റ്റ് സെല്ലര്‍ നോവല്‍ എഴുതിയ ആളോടാണ് സല്‍മാന്റെ ഉപദേശമെന്ന് ഓര്‍ക്കണം.

ഇതൊന്നും കേട്ട് തിരക്കഥയും ചുരുട്ടി ചേതന്‍ തിരിച്ച് പോയില്ലെന്നാണ് അറിഞ്ഞത്. മറ്റൊരു നടനെ വെച്ച് ചിത്രം ചെയ്യാനാണത്രേ അദ്ദേഹത്തിന്റെ പദ്ധതി.