എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ പ്രശംസിച്ച് സല്‍മാന്‍ ഖാന്‍
എഡിറ്റര്‍
Tuesday 14th January 2014 5:07pm

salman-modi

അഹമ്മദാബാദ്: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പ്രശംസിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. മോദി മഹാനാണെന്നും ഗുജറാത്തിലേത് പോലെ വികസനം താന്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കണ്ടിട്ടില്ലെന്നും സല്‍മാന്‍ പറഞ്ഞു.

അഹമ്മദാബാദില്‍ നടത്തിയ കൈറ്റ് ഫെസ്റ്റിവലിന് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച്ചക്ക് ശേഷമായിരുന്നു താരത്തിന്റെ പരാമര്‍ശം. തന്റെ പുതിയ ചിത്രം ജയ്‌ഹോയുടെ പ്രൊമോഷണല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ എത്തിയതായിരുന്നു സല്‍മാന്‍.

എന്നാല്‍ മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടൊ എന്ന ചോദ്യത്തിന് ആരാകും രാജ്യത്തിന് ഗുണകരമാകുക എന്ന് ദൈവം നിശ്ചയിക്കുമെന്നും ഏറ്റവും നല്ല വ്യക്തി വിജയിക്കുമെന്നുാണ് സല്‍മാന്‍ പ്രതികരിച്ചത്.

അതേസമയം കൂടിക്കാഴ്ച്ച തനിക്കിഷ്ടപ്പെട്ടുവെന്നും ഇനിയും കാണാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മോഡി പറഞ്ഞു.

Advertisement