എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന്‍ഖാന്റെ സാന്നിധ്യത്തെ പേടിക്കുന്നു: കരണ്‍ ജോഹര്‍
എഡിറ്റര്‍
Tuesday 30th October 2012 11:45am

ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും  സംവിധായകന്‍ അഭിനേതാവിന്റെ സാമിപ്യത്തെ ഭയക്കുന്നു എന്ന് തുറന്നു പറയുന്നത്. പറയുന്നത് മറ്റാരുമല്ല ബോളിവുഡിലെ ഹിറ്റ് മേക്കര്‍ കരണ്‍ ജോഹര്‍ തന്നെയാണ്. പറയുന്നതോ ബോളിവുഡിലെ മസില്‍മാനായ സല്‍മാന്‍ ഖാനെ കുറിച്ചും. എന്നാല്‍ ആ പേടിക്കുള്ള കാരണമെന്തെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ലെന്നും കരണ്‍ ജോഹര്‍ പറയുന്നു.

Ads By Google

സല്‍മാന്‍ തന്റെ മുന്നില്‍ ഉണ്ടെങ്കില്‍ വാ തുറന്ന് ഒരക്ഷരം സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിപ്പോകാറുണ്ടെന്നും കരണ്‍ പറഞ്ഞു.

ചില സമയങ്ങളില്‍ സല്‍മാന്റെ പെരുമാറ്റത്തില്‍ വളരെ യാദൃശ്ചികത തോന്നാറുണ്ട്. അദ്ദേഹത്തിന് എന്നോട് വലിയ അടുപ്പമാണ്. എന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ട്. എന്നാല്‍ സല്‍മാന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ നെര്‍വസ് ആയിപ്പോവും- കരണ്‍ ജോഹര്‍ പറഞ്ഞു.

1998ല്‍ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോത്താ ഹെ എന്ന ചിത്രത്തില്‍ സല്‍മാനും കരണ്‍ ജോഹറും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലെ മെയിന്‍ റോള്‍ ചെയ്തിരുന്നത് ഷാരൂഖ് ആയിരുന്നു.

ഷാരൂഖുമായി സിനിമ ചെയ്യുമ്പോള്‍ ഏറെ സംതൃപ്തി ലഭിക്കാറുണ്ടെന്നും സിനിമയുടെ ഓരോ മേഖലയിലും അറിവുള്ള ആളാണ് ഷാരൂഖെന്നും കരണ്‍ ജോഹര്‍ പറഞ്ഞു.

Advertisement