എഡിറ്റര്‍
എഡിറ്റര്‍
2013ലെ ഇന്ത്യന്‍ ഓണ്‍ലൈന്‍ താരമായി സല്‍മാന്‍ ഖാന്‍
എഡിറ്റര്‍
Friday 3rd January 2014 1:58am

salman-khan

2013ല്‍ ഓണ്‍ലൈനില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം എന്ന ബഹുമതി ബോളിവുഡിന്റെ മസില്‍ ഖാന്.

സല്‍മാന്‍ ഖാന്റെ സ്റ്റാര്‍ഡം ഒന്നു മങ്ങി എന്ന ഇടക്കാല ആരോപണമാണ് ഇതോടെ തകരുന്നത്. ആരാധകരുടെ എണ്ണത്തിന്റെ കാര്യത്തില്‍ സല്‍മാന് യാതൊരു ഇടിവും വന്നിട്ടില്ലെന്നാണ് ഈ കണക്ക് തെളിയിക്കുന്നത്.

ഗൂഗിളിലും യൂട്യൂബിലുമെല്ലാം ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട താരം സല്‍മാന്‍ തന്നെ. തൊട്ടു പിന്നാലെ ബോളിവുഡിന്റെ സുന്ദരി താരവുമുണ്ട്. കത്രീന കെയ്ഫ്.

സല്‍മാനും കത്രീനക്കും ശേഷം കരീനയും ഐശ്വര്യ റായിയുമാണ് അടുത്തതായി ലിസ്റ്റില്‍ ഇടം പിടിച്ച താരങ്ങള്‍. വിവാഹമൊന്നും ആരാധകരുടെ എണ്ണത്തെ ബാധിക്കില്ലെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇവര്‍ക്കു ശേഷം ഷാരൂഖ് ഖാന്‍, പ്രിയങ്ക ചോപ്ര, ആമിര്‍ ഖാന്‍, ഹൃത്വിക് റോഷന്‍, രണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നു.

Advertisement