മസില്‍ഖാന്‍ തിരക്കിലാണ്. വാണ്ടഡ്,ദബാങ് എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷം അടുത്ത ബോക്‌സോഫീസ് ഹിറ്റിനുള്ള തിരക്കിലാണ് സല്‍മാന്‍ഖാന്‍. പുതിയ ചിത്രത്തിന്റെ വിശേഷങ്ങലെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും തന്റെ നായികമാരെക്കുറിച്ചും സല്‍മാന്‍ മനസു തുറക്കുന്നു.

സല്‍മാന്‍ എന്നും ഗോസിപ്പുകളുടെ കൂട്ടൂകാരന്‍..?

ജനങ്ങള്‍ എന്നും ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള വാര്‍ത്തകളാണ്. അവരെ കുറ്റം പറയാനൊക്കില്ല. മാധ്യമങ്ങള്‍ക്ക് ഞാന്‍ പിടി കൊടുക്കാതിരുന്നിട്ടില്ല. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഞാന്‍ തയ്യാറാണ്.

വാണ്ടഡ്,ദബാങ് എന്നീ ചിത്രങ്ങള്‍ക്കുശേഷം താങ്കള്‍ ബോളിവുഡിലെ രജനീകാന്തായി അറിയപ്പെടുന്നു..?

എനിക്ക് ആരെപ്പോലെയുമാകേണ്ട, സല്‍മാന്‍ഖാനായാല്‍ മതി.

അടുത്തിടെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ദക്ഷിണേന്ത്യന്‍സിനിമകളുടെ റീമേക്കുകളാണ്…ഈ പ്രവണത തുടര്‍ന്നുപോകുമോ..?

എന്റെ അച്ഛന്‍ചെയ്ത പല സിനിമകളും തെന്നിന്ത്യയില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിലെത്തന്നെ ദബാങ്, 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങള്‍ റീമേക്കിങ്ങിലാണ്.
ലോകം മുഴുവന്‍ കാണുന്നുണ്ട് എന്നതുകൊണ്ടുതന്നെ ഹോളിവുഡ് സിനിമകള്‍ റീമേക്ക് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.

നായകകേന്ദ്രീകൃതമായ കഥാപാത്രങ്ങള്‍ താങ്കള്‍ മന:പൂര്‍വം തെരഞ്ഞെടുത്തതാണോ..?

അതെ. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ഇന്ന് വരുന്നില്ല. എന്റെ അച്ഛന്‍ എഴുതുന്ന സമയത്ത് കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ടായിരുന്നു. ആളുകള്‍ തിയേറ്റര്‍വിട്ടുപോയാലും അത്തരം കഥാപാത്രങ്ങള്‍ അവരുടെ മനസില്‍ തങ്ങിനില്‍ക്കും. എനിക്കും അതാണ് വേണ്ടത്.

സിനിമയില്‍ വിജയിക്കാന്‍ എന്തെങ്കിലും ഫോര്‍മുലയുണ്ടോ…?

ഇല്ല. ഒരുലെവലില്‍മാത്രം പോവുകയാണെങ്കില്‍ ഇന്‍ഡസ്ട്രിയില്‍നിന്നും നിങ്ങള്‍ പുറന്തള്ളപ്പെടും.
ഇന്‍ഡസ്ട്രിയില്‍നിന്നും നിങ്ങള്‍ പഠിച്ച പാഠം…?

നിങ്ങള്‍ക്ക് വിശ്വാസമുള്ളതിനെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരാകുക. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സല്‍മാന്‍ പ്രകടനം കാഴ്ച വെച്ചില്ലെങ്കില്‍ പഴി സല്‍മാന്‍ കേള്‍ക്കേണ്ടിവരും.

മുമ്പത്തെ അപേക്ഷിച്ച് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നു….?

എന്നല്ല. എങ്കിലും തിരക്കഥ വായിച്ചുനോക്കാറുണ്ട്. എന്റെ പല ചിത്രങ്ങളും വന്‍ പരാജയങ്ങളായിട്ടുണ്ട്. അവയെല്ലാം ഞാന്‍ തിരക്കഥ വായിച്ചുനോക്കി ചെയ്തവയാണ്.

തിരക്കഥയില്‍ പ്രധാന്യം നല്‍കുന്നത്….?

വിവരണത്തിനു പ്രാധാന്യം നല്‍കും.മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

റെഡിയിലേക്കു വരാം..ചിത്രത്തിന്റെ തെലുങ്ക് കണ്ടിരുന്നോ…?

ഇല്ല. ചിത്രത്തിനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. ഏറെ രസിപ്പിക്കുന്ന തമാശകളും നല്ല സംഭാഷണങ്ങളും അടങ്ങിയിട്ടുള്ള സിനിമയാണിത്.

തിരക്കഥയില്‍ എന്തെങ്കിലും മാറ്റങ്ങള്‍…..?

ആസ്വാദനത്തിന് കോട്ടംവരാത്ത രീതിയില്‍ തെലുങ്കില്‍നിന്നും ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

അനീസ് ബസ്മീയെക്കുറിച്ച്…..

അദ്ദേഹവുമൊത്ത് ഒരു സിനിമ ചെയ്യാമെന്ന് കരാറുണ്ടായിരുന്നു. എന്നാല്‍ നല്ല തിരക്കഥ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഞാന്‍ വിട്ടുനില്‍ക്കുകയായിരുന്നു. ഒരാളുടെ താല്‍പര്യം സംരക്ഷിക്കാന്‍വേണ്ടി മാത്രം സിനിമ ചെയ്യുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. സംവിധായകന്‍ ആരായിരുന്നാലും കഥ എനിക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ല.
പിന്നീടാണ് റെഡി എന്ന സിനിമ ഞാന്‍ ഏറ്റെടുക്കുന്നത്.

താങ്ക് യു, നോ പ്രോബ്ലം തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തെക്കുറിച്ച്….

അവയുടെ പരാജയം എന്നെ ബാധിച്ചിട്ടില്ല. നോ എന്‍ട്രി എന്ന പടത്തില്‍ ഞങ്ങള്‍ ഒന്നിച്ചിട്ടുണ്ട്. ഒരുപാട് തിരക്കഥകള്‍ കേട്ടതിനുശേഷമാണ് റെഡി ചെയ്യാമെന്നു തീരുമാനിക്കുന്നത്.

salman-amirറെഡി എന്ന പേരുമാറ്റാന്‍ താങ്കളുടെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ വന്നതായി കേള്‍ക്കുന്നു..

അങ്ങനെയൊരുനീക്കം എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരുപേര് ചിത്രത്തിനു കൊടുക്കാമെന്നു എനിക്കു തോന്നിയിട്ടില്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് റെഡി.

അസിന്റെ കൂടെയുള്ള അഭിനയാനുഭവം…..

അസിന്റെ കൂടെയുള്ള എന്റെ രണ്ടാമത്തെ സിനിമയാണ് റെഡി. വളരെ സെലക്ടീവായ നടിയാണ് അസിന്‍. ഗജിനിയുടെ വിജയത്തിനുശേഷം അസിന്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റെഡി.

കാരക്ടര്‍ ധീലാ ഹേ എന്ന ഗാനത്തെക്കുറിച്ച്…

ആ ഗാനത്തിനുപിന്നില്‍ അസിനാണ്. സാധാരണ മോശമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുള്ള ഈ പദപ്രയോഗം ചിത്രത്തില്‍ പോസിറ്റിവായിട്ടാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്.

ക്ലാസിക്കുകള്‍ പുന:സൃഷ്ടിക്കാനുള്ള ശ്രമം….

രാജ്കപൂര്‍ മുതല്‍ ധര്‍മേന്ദ്ര വരെയുള്ളവരുടെ പടങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ആമിര്‍ഖാനെപ്പോലെ സംവിധാനരംഗത്തേക്ക്…

എനിക്ക് സമയമുണ്ടെങ്കില്‍ ഞാനദ്ദേഹത്തിന്റെ സഹായിയാകും.

സമാന്തരസിനിമകളിലേക്ക്…..?

അത്തരം സിനിമകളിലേക്ക് ഞാനില്ല.

ആരാധകരുടെ പ്രതികരണങ്ങള്‍….?

എനിക്ക് തമാശയായിട്ടാണ് തോന്നിയത്. എനിക്ക് തടികൂടുന്നുവെന്ന് ഒരു പരാമര്‍ശമുണ്ടായിരുന്നു. തടി കൂടുന്നത് ആര്‍ക്കാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഞാനെന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

സല്‍മാന്റെ വിവാഹത്തെക്കുറിച്ച് ആമിര്‍ നടത്തിയ പരാമര്‍ശം…?

സല്‍മാന്‍ വിവാഹം കഴിക്കണമെങ്കില്‍ കാലുകള്‍ കൂട്ടിക്കെട്ടി മണ്ഡപത്തിലിരുത്തണം എന്നായിരുന്നു ആമിറിന്റെ വാദം. ആമിറിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയാല്‍ അദ്ദേഹം മറ്റൊരു വിവാഹം ചെയ്യില്ല എന്ന് ഉറപ്പു പറയാനൊക്കുമോ….

കടപ്പാട്: റഡിഫ്‌ന്യൂസ്