എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന് വലിയൊരു മനസ്സുണ്ടെന്ന് പ്രീതി സിന്റ
എഡിറ്റര്‍
Sunday 9th September 2012 11:00am

മുംബൈ:  ബോളിവുഡ്‌ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ ‘വലിയ’മനുഷ്യനാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷേ അദ്ദേഹത്തിന് വലിയൊരു മനസ്സ് കൂടിയുണ്ടെന്ന് പ്രീതി സിന്റ പറഞ്ഞപ്പോഴാണ് എല്ലാവരും അറിയുന്നത്. ഐശ്വര്യാ റായിയോ കത്രീന കൈഫോ പോലും തിരിച്ചറിയാത്ത കാര്യമാണ് പ്രീതി മനസ്സിലാക്കിയിരിക്കുന്നത്.

പ്രീതിയുടെ രണ്ടാം വരവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമായ ഇഷ്‌ക് ഇന്‍ പാരീസ് എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ സല്‍മാനും എത്തുന്നുണ്ട്. തന്റെ തിരിച്ചുവരവിന് സല്ലുവിന്റെ അകമഴിഞ്ഞ സഹായം ലഭിച്ചത് കൊണ്ടാണ് പ്രീതിയുടെ സ്‌നേഹപ്രകടനം എന്നൊക്കെ പാപ്പരാസികള്‍ പറയുമെങ്കിലും കാര്യം അങ്ങനെയൊന്നുമല്ലെന്നാണ് ഇരുവരുമായി അടുപ്പമുള്ളവര്‍ പറയുന്നത്. പ്രീതിയുടെ ഏറ്റവും അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമാണത്രേ സല്‍മാന്‍.

Ads By Google

പ്രീതി സിനിമയില്‍ വന്ന കാലം തൊട്ട് പിന്തുണയുമായി സല്‍മാന്‍ കൂടെയുണ്ടത്രേ.

2009 ല്‍ സല്‍മാന്‍ നായകനായ മേം ഔര്‍ മിസിസ്സ് ഖന്ന എന്ന ചിത്രത്തില്‍ പ്രീതിയും അതിഥി വേഷത്തിലെത്തിയിരുന്നു.

പ്രീതി സിന്റ നായികയാകുന്ന ഇഷ്‌ക് ഇന്‍ പാരീസ് സംവിധാനം ചെയ്തിരിക്കുന്നത് പ്രേം രാജാണ്. അര്‍ജുന്‍ രാംപാല്‍ ഫ്രഞ്ച് താരം ഇസബെല്ല അഡ്ജാനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Advertisement