ഞരമ്പിനെ സംബന്ധിച്ച ചികിത്സയ്ക്കായി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വിദേശത്തേക്ക്. മാന്‍ വേട്ട കേസിന്റെ വിചാരണയെ തുടര്‍ന്നായിരുന്നു സല്‍മാന്റെ ചികിത്സ ഇത്രനാളും വൈകിയത്.

കൊച്ചിയില്‍ നടക്കുന്ന സി.സി.എല്‍ ക്രിക്കറ്റ് വേദിയില്‍ വെച്ച് മാധ്യമങ്ങളോടാണ് സല്‍മാന്‍ തന്റെ വിദേശ പര്യടനത്തെ കുറിച്ച് അറിയിച്ചത്.

Ads By Google

കേസും കോടതിയുമായി നടന്നതിനാല്‍ ചികിത്സ വൈകുകയായിരുന്നെന്നും ഇത്തവണ എന്തായാലും പോകുമെന്നും സല്‍മാന്‍ പറഞ്ഞു.

1998 ല്‍ രാജസ്ഥാനില്‍ വെച്ച് മാനിനെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസാണ് സല്‍മാനെ കുഴക്കിയിരിക്കുന്നത്. സല്‍മാനെതിരെ വന്യജീവി സംരക്ഷണ  നിയമപ്രകാരം കേസെടുത്തിരുന്നു.

2001 ലാണ് ഞരമ്പിനെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. കഴിഞ്ഞ ജനുവരിയില്‍ തുടര്‍ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നെങ്കിലും കേസ് നടക്കുന്നതിനാല്‍ യാത്ര മാറ്റി വെക്കുകയായിരുന്നു.

ഞരമ്പിനെ ബാധിക്കുന്ന ട്രിജിമിനല്‍ ന്യൂറല്‍ജിയ എന്ന രോഗമാണ് സല്‍മാന്‍ ഖാനുള്ളത്.