എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന്‍ ഖാനും ബോളിവുഡുമാണ് തങ്ങളുടെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വളരാന്‍ കാരണമെന്ന് പാക് താരം റാബി പിര്‍സാദ
എഡിറ്റര്‍
Friday 3rd March 2017 5:03pm

 

ന്യൂദല്‍ഹി: ചലച്ചിത്ര താരം സല്‍മാന്‍ ഖാനും ബോളിവുഡ് സിനിമയുമാണ് തങ്ങളുടെ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണമെന്ന് പാക് ചലച്ചിത്ര താരം റാബി പിര്‍സാദ. പാക്കിസ്ഥാന്‍ ചലചിത്രലോകത്തിനും ഇന്ത്യന്‍ സിനിമ ക്ഷീണം ഉണ്ടാക്കുകയാണെന്നും പിര്‍സാദ അഭിപ്രായപ്പെട്ടു.


Also read അതൊക്കെ അവരുടെ തന്ത്രം മാത്രമാണ്; പരമ്പര കഴിയുമ്പോള്‍ കാണാം ആരു നേടുമെന്ന്; സ്മിത്തിനു മറുപടിയുമായി കോഹ്‌ലി 


‘ഓരോ ബോളിവുഡ് ചിത്രങ്ങളും റിലീസ് ചെയ്യുമ്പോഴും ഏന്തെങ്കിലും ക്രിമിനല്‍ക്കുറ്റങ്ങളോ നിയമലംഘനമോ നടക്കുകയാണ്. പ്രത്യേകിച്ച് സല്‍മാന്‍ഖാന്റെ ചിത്രങ്ങള്‍. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളോട് എനിക്ക് ചോദിക്കാനുള്ളത് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യുവാക്കളെ എന്താണ് പഠിപ്പിക്കുന്നത് എന്നാണ്. ഇത് ശരിക്കും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്ല്യമാണ്.’ ലാഹോറില്‍ പത്രസമ്മേളനത്തിനിടെ താരം പറഞ്ഞു.

സല്‍മാന്‍ഖാനു പുറമേ ബോളിവുഡിനെതിരെയും രൂക്ഷ വിമര്‍ശനങ്ങളാണ് താരം ഉന്നയിച്ചത്. ‘ ഒരു പാക്കിസ്ഥാന്‍ ചിത്രം അതിന്റെ ഏറ്റവും മികച്ച അവസ്ഥയിലെത്തുമ്പോള്‍ അത് നല്‍കുന്ന സന്ദേശം സദാചാരപരമായ പാഠങ്ങളാകും. അതിന്റെ കഥാരീതി ഉയര്‍ത്തിക്കാട്ടുക സാമൂഹ്യ മൂല്ല്യങ്ങളുമാണ്. സമൂഹത്തിന് ഗുണപരമായ കാര്യങ്ങളാണ് നമ്മള്‍ പഠിപ്പിക്കുന്നത്. പക്ഷേ ഒരു ബോളിവുഡ് ചിത്രം പുറത്തിറങ്ങിയാല്‍ അതൊക്കെ നശിപ്പിക്കും.’ റാബി കൂട്ടിച്ചേര്‍ത്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പാകിസ്ഥാന്‍ താരമായ സാബാ ഖ്വാമര്‍ ഹിന്ദി ഭാഷാ ചിത്രങ്ങള്‍ക്കെതിരെയും താരങ്ങളായ ഇര്‍ഫാന്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ ഹൃത്വിക് റോഷന്‍, റിതേഷ് ദേശ്മുഖ് എന്നിവര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. പാക്കിസ്ഥാനിലെ ഗുഡ്‌മേണിംഗ് സിന്ദഗി’ എന്ന പരിപാടിയിലായിരുന്നു താരം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രംഗത്ത് വന്നത് ഇതിന് പിന്നാലെയാണ് റാബി പിര്‍സാദയുടെ പരാമര്‍ശങ്ങള്‍.

Advertisement