മുംബൈ: ബോളിവുഡില്‍ നിരവധി ‘ഖാന്‍’ മാരുണ്ടെങ്കിലും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന താരമാണ് സല്‍മാന്‍ ഖാന്‍. അത്തരത്തില്‍ താരം യുദ്ധങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും ചര്‍ച്ചയായിരിക്കുന്നത്.


Also read സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ യോഗയും; തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗപഠനമെന്ന് വിദ്യാഭ്യാസ മന്ത്രി


ചിത്രത്തിന്റെ പ്രചരണ പരിപാടിയിലാണ് താരം യുദ്ധത്തെക്കുറിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കിയത്. യുദ്ധ പ്രഖ്യാപനം നടത്തുന്നവരോട് അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യാന്‍ പറയണമെന്നും അപ്പോള്‍ അതിനെ ഭയക്കുന്ന ഉന്നതാധികാരികള്‍ തന്നെ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നാണ് താരം പറയുന്നത്.

‘യുദ്ധപ്രഖ്യാപനം നടത്തുന്നവര്‍ തന്നെ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യണം. അങ്ങനെ സംഭവിച്ചാല്‍ പോര്‍മുഖത്ത് പോകാന്‍ മുട്ട് വിറയ്ക്കുന്ന ഉന്നതാധികാരികള്‍ ചര്‍ച്ചകള്‍ ചെയ്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും’ അദ്ദേഹം പറഞ്ഞു.


Dont miss നോട്ട് നിരോധനം അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടെന്ന് യോഗി ആദിത്യനാഥ്


സല്‍മാന്‍ ഖാന്റെ അഭിപ്രായ പ്രകടനം പുതിയ വിവാദങ്ങള്‍ക്ക് വഴിവെക്കുമോ എന്ന ആശങ്കയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കബീര്‍ ഖാനാണ് ചിത്രത്തിന്റെ സംവിധാനം.