മുംബൈ: കാര്യം  കിങ്‌ ഖാനും മസില്‍ ഖാനും തമ്മില്‍ കണ്ടാല്‍ തല്ലുണ്ടാക്കുന്ന തരത്തിലുള്ള ശത്രുതയൊക്കെയാവും. എന്നാല്‍ അതൊന്നും പരസ്പരം പുകഴ്ത്തുന്നതില്‍ ഇവര്‍ കാണിക്കാറില്ലെന്നാണ് തോന്നുന്നത്. ബോളീവുഡ് കിങ്‌ ഖാന്‍ ഷാറൂഖാണ് ശത്രുക്കള്‍ക്ക് ഒരു മാതൃകയായി രംഗത്തെത്തിയിരിക്കുന്നത്. അതല്ലെങ്കില്‍ ശത്രുവിനെ പുകഴ്ത്താനും മാത്രമുള്ള മനസ്സ് ഷാറൂഖിന് ഉണ്ടാവുമോ..

Ads By Google

ഏക് താ ടൈഗറില്‍ സല്‍മാന്‍-കരീന ജോഡി എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ഷാറൂഖ് പറഞ്ഞ മറുപടി സല്‍മാനെ വരെ ഞെട്ടിച്ചിരിക്കാനാണ് സാധ്യത. ‘ അവര്‍ ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം വളരെ മനോഹരമായിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അപാരമാണ്’.

ഇരുവര്‍ക്കും എല്ലാവിധ ആശംസകളും ഷാറൂഖ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഷാറൂഖിന്റെ പറച്ചില്‍ ഒരു വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണോ എന്നാണ് ബോളീവുഡ് പാപ്പരാസികളുടെ സംശയം. ഷാറൂഖിന്റെ നല്ല മനസ്സിനെ സല്‍മാനെങ്കിലും തിരിച്ചറിഞ്ഞാല്‍ മതിയായിരുന്നു.