സല്‍മാന്‍ ഖാന്‍, ജാക്കിചാന്‍, കമല്‍ഹാസന്‍ ഈ മൂന്ന് സൂപ്പര്‍താരങ്ങളുടെ നിരവധി ചിത്രങ്ങള്‍ ആരാധകരുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്നതാണ്. ഇവര്‍ ഒരുമിക്കുന്ന ഒരു ചിത്രം വന്നാലോ. അതെ സല്ലുവും കമലും ജാക്കിചാനുമൊക്കുമൊന്നിക്കുന്ന ഒരു ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുന്നുണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

തെന്നിന്ത്യന്‍ സംവിധായകന്‍ വേണു രവിചന്ദ്രനാണ് ഈ ചിത്രം ഒരുക്കുന്നത്.  ചിത്രത്തില്‍ നായകവേഷം അവതരിപ്പിക്കുന്നത് ജാക്കിചാനാണ്. സല്ലുവിനെയും കമലിനെയും ഈ ചിത്രത്തില്‍ പങ്കെടുപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ആമര്‍ ഓഫ് ഗോഡ് എന്ന ജാക്കിചാന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള ആഗ്രഹം വേണു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം കുറേ മുമ്പേ തന്നെ ജാക്കിചാനെ അറിയിച്ചതാണ്. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹം സമ്മതം കരാറില്‍ ഒപ്പിട്ടത്.

300 കോടിയുടെ ബജറ്റില്‍ ഒരുക്കുന്ന ഒരു സൂപ്പര്‍ ആക്ഷന്‍ ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമ കണ്ടതില്‍വെച്ച് ഏറ്റവും ചിലവേറിയ ചിത്രമാവും ഇത്.

ജാക്കിചാന് മാച്ചായ ആളാണ് സല്‍മാന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ സല്ലുവിന്റെ ബോളിവുഡിലെ തിരക്കുകള്‍ കാരണം ഈ ചിത്രത്തില്‍ അദ്ദേഹത്തിന് പങ്കുചേരാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സല്ലുവാകട്ടെ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടുമില്ല.

Malayalam News

Kerala News in English