അവസാനം കത്രീന അക്കാര്യം സമ്മതിച്ചു. ആദ്യം സെറ്റില്‍ സംസാരമുണ്ടായപ്പോള്‍ കത്രീന മുഖം ചുവപ്പിച്ചു. പിന്നീട് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. ഇപ്പോള്‍ എല്ലാമൊന്ന് കെട്ടടങ്ങിയപ്പോള്‍ കത്രീന വെളിപ്പെടുത്തുകയാണ് സല്‍മാനുമായി ഏത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന്.

‘എന്റെ ആദ്യത്തെ ദൃഢബന്ധം സല്‍മാന്‍ ഖാനുമായായിരുന്നു’ ഒരു മാഗസീന്‍ ഇന്റര്‍വ്യൂയില്‍ കത്രീന പറഞ്ഞു. തങ്ങള്‍ പിരിഞ്ഞെങ്കിലും സൗഹൃദം ഇപ്പോഴുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഇക് ദാ ടൈഗര്‍ എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ് കത്രീനയിപ്പോള്‍. സല്‍മാന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ബോഡിഗാര്‍ഡില്‍ കത്രീന ഒരു ഐറ്റം നമ്പര്‍ ചെയ്തിരുന്നു.

അതിനിടെ, രണ്‍ബീര്‍ കപൂറുമായി കത്രീന അടുപ്പത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. അജബ് പ്രേം കി ഗജബ് കഹാനി, രാജനീതി തുടങ്ങിയ ചിത്രങ്ങളില്‍ കത്രീനയുടെ നായകനായിരുന്നു രണ്‍ബീര്‍. ഇരു ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ രണ്‍ബീറുമായി തനിക്ക് അടുപ്പമൊന്നുമില്ലെന്നാണ് കത്രീന പറയുന്നത്. തങ്ങളുടെ ചിത്രങ്ങള്‍ വിജയിച്ചതിനു പിന്നാലെ വന്ന ഗോസിപ്പുകള്‍ മാത്രമാണിതെന്നും നടി വ്യക്തമാക്കി.

Malayalam news

Kerala news in English