എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ സല്‍മാന്‍ ഫാന്‍, ഷാരൂഖിനെ അറിയില്ല: അമീര്‍ ഖാന്‍
എഡിറ്റര്‍
Saturday 11th August 2012 1:01pm


ഫെയ്‌സ് ടു ഫെയ്‌സ്/ അമീര്‍ ഖാന്‍
മൊഴിമാറ്റം/ ജിന്‍സി


ഏകദേശം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമീര്‍ ഖാന്‍ ബോളിവുഡില്‍ തിരിച്ചെത്തുകയാണ്. തലാഷ് എന്ന ചിത്രത്തിലൂടെ. സിനിമാ ജീവിതം തുടങ്ങിയശേഷം അമീര്‍ ഇത്രയും നീണ്ട ഇടവേളയെടുക്കുന്നത് ആദ്യമാണ്.

Ads By Google

സിനിമയിലൂടയല്ലെങ്കിലും അമീര്‍ പ്രേക്ഷകരുമായി ഈ ഇടവേളയിലും സംവദിച്ചിരുന്നു. സത്യമേവ ജയതേയെന്ന റിയാലിറ്റി ഷോയിലൂടെ. ബോളിവുഡില്‍ ഇത്രയും സാമൂഹിക രാഷ്ട്രീയ ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.

മൂന്ന് മാസമായി ചിക്കാഗോയിലായിരുന്ന അമീര്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇത്രയും കാലം സിനിമയെയും അതിലെ സുഹൃത്തുക്കളെയും വിട്ടുനില്‍ക്കാനുണ്ടായ കാരണത്തെക്കുറിച്ച് അമീര്‍ സംസാരിക്കുന്നു..

രണ്ട് വര്‍ഷത്തോളമായി താങ്കള്‍ ബിഗ് സ്‌ക്രീനില്‍ നിന്ന് മാറി നില്‍ക്കുകയാണ്?

നവംബറില്‍ എന്റെ പുതിയ ചിത്രം റീലീസാകുമ്പോഴേക്കും ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നിട്ട് രണ്ട് വര്‍ഷമാകും. ധോബി ഘട്ട് എന്ന ചിത്രമാണ് എന്റേതായി അവസാനം പുറത്തിറങ്ങിയത്. സാധാരണ ഇത്രയും നീണ്ട ഇടവേളയെടുക്കുന്ന രീതി ഞാന്‍ പിന്‍തുടരാറുണ്ടായിരുന്നില്ല. പക്ഷെ ഈ വര്‍ഷം സമയത്തിന്റെ മുക്കാല്‍ ഭാഗവും എന്റെ ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നു. അതുകൊണ്ട് പുതിയ സിനിമയ്ക്കുവേണ്ടി അല്പം കാത്തിരിക്കേണ്ടി വന്നു.

രാജു (ഹിറാനി) താങ്കള്‍ക്ക് വേണ്ടി ഒരു വര്‍ഷം ക്ഷമയോടെ കാത്തിരുന്നോ?
അതെ. നമുക്ക് ലഭിച്ച മികച്ച സംവിധായകന്‍മാരിലൊരാളാണ് രാജു. അദ്ദേഹം എന്റെ സുഹൃത്ത് കൂടിയാണ്. കൂടാതെ ഇത്രയും കാലം ക്ഷമയോടെ എനിക്ക് വേണ്ടി കാത്തിരുന്നതിന് ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു.

200 കോടി ക്ലബില്‍ ഇടം നേടിയ ഒരേയൊരു ചിത്രം ത്രി ഇഡിയറ്റ്‌സ് അല്ലേ?

അതെ. മൂന്ന് വര്‍ഷം മുമ്പ് 1500 പ്രിന്റുകള്‍ കൊണ്ട് മാത്രം പുറത്തിറങ്ങിയ ചിത്രം 200 കോടി ക്ലബ്ബിലെത്തിയെന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ മുഴുവന്‍ ക്രഡിറ്റും രാജുവിന് നല്‍കുന്നു. ഇപ്പോള്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രങ്ങളില്‍ ഭൂരിപക്ഷവും ഇതിന്റെ ഇരട്ടി പ്രിന്റുകളോടെ പുറത്തിറങ്ങിയവയാണ്. എന്നിട്ടും ത്രി ഇഡിയറ്റ്‌സിനെക്കാള്‍ കുറഞ്ഞ വരുമാനമാണ് അവര്‍ക്ക് നേടാനായത്. എനിക്ക് തോന്നുന്നത് 200 കോടി ക്ലബ്ബിലേക്ക് ഉടന്‍ തന്നെ സല്‍മാനുമെത്തുമെന്നാണ്.

ഈ നിലയില്‍ നോക്കുകയാണെങ്കില്‍ നിങ്ങളുടെ അഭിപ്രായത്തില്‍ ഖാന്‍മാരില്‍ ആരാണ് കേമന്‍?

സ്വയം വിലയിരുത്താനുള്ള കഴിവ് എനിക്കില്ല. അങ്ങനെ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായാണ് എനിക്ക് തോന്നിയത്. എനിക്ക് തോന്നുന്നത്, ഇപ്പോള്‍ സല്‍മാന്‍ ഖാനാണ് പ്രശസ്തി കൂടുതലെന്നാണ്. അദ്ദേഹം എന്നാക്കാള്‍ ജനകീയനാണ്. സല്‍മാന്‍ ഖാന്റെ ഫാനാണ് ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാന്‍ എനിക്കിഷ്ടമാണ്.

സ്വയം വിലയിരുത്താനുള്ള കഴിവ് എനിക്കില്ല. അങ്ങനെ ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായാണ് എനിക്ക് തോന്നിയത്.

ഞാന്‍ ഒരു രഹസ്യം പറയാം. എനിക്ക് വിസിലടിക്കാനറിയില്ല. എന്നാല്‍ സല്‍മാന്‍ തന്റെ ചിത്രത്തിന്റെ ട്രയല്‍ എനിക്ക് വേണ്ടിയൊരുക്കുമ്പോഴെല്ലാം വിസിലടിക്കാറുണ്ട്. ട്രയലിന് പോകുമ്പോള്‍ ഒരു പ്ലാസ്റ്റിക് വിസില്‍ കരുതി കയ്യില്‍ സൂക്ഷിക്കുകയാണ് ഞാന്‍ ചെയ്യാറുള്ളത്. ഷാരൂഖിനെക്കുറിച്ച് എനിക്കറിയില്ല. ഞങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനും.

രാജു, ആദിത്യ ചോപ്ര, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ താങ്കളുടെ അടുത്ത സുഹൃത്തുക്കളാണോ?

സിനിമാ സെറ്റുകള്‍ക്കുമപ്പുറം സംവിധായകന്‍മാരുമായുള്ള അടുപ്പം ആസ്വദിക്കുന്നയാളാണ് ഞാന്‍. സെറ്റിന് പുറത്തുള്ള ഞങ്ങളുടെ സംഭാഷണത്തില്‍ പലതും സിനിമയെക്കുറിച്ചാവാറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും സിനിമയെക്കുറിച്ച് മാത്രമല്ല പറയാറുള്ളത്. ഇവര്‍ക്കെല്ലാം നല്ല ഹ്യൂമര്‍സെന്‍സാണ്. റിതേഷ് സിദ്ധ്വാനിയുടെ സൗഹൃദത്തിലും എനിക്ക് വലിയ താല്‍പര്യമുണ്ട്.

നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന നാല് വനിതാ സുഹൃത്തുക്കള്‍ കൂടിയില്ലേ?

തീര്‍ച്ചയായും. എന്റെ സംവിധായകരുടെ കാര്യം അവിടെ നില്‍ക്കട്ടെ, നമുക്ക് നായികമാരെക്കുറിച്ച്  പറയാം. റാണി മുഖര്‍ജി, കരീന കപൂര്‍, കത്രീന കപൂര്‍, അനുഷ്‌ക ശര്‍മ. ഇങ്ങനെ നോക്കുമ്പോള്‍ സുന്ദരികളും കഴിവുള്ളവരുമായ നാലുപേരുമായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്?

യു.പിയിലെ ഷഹാബാദില്‍ നിങ്ങള്‍ 22 വീടുകള്‍ വാങ്ങിയതായി അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. കൃഷി തുടങ്ങാനുള്ള നിങ്ങളുടെ പദ്ധതിയുടെ ഭാഗമാണോ ഇത്?

തീര്‍ച്ചയായും. ഞാന്‍ അതിനെക്കുറിച്ച് ഗൗരവമായി ആലോചിച്ചതാണ്. 22 ബന്ധുക്കളില്‍ നിന്നാണ് ഷഹാബാദില്‍ ഞാന്‍ ഭൂമി വാങ്ങിയത്. 22 വീടുകളല്ല ഞാന്‍ വാങ്ങിയത്. അങ്ങനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണ്. 32 ഏക്കര്‍ ഭൂമിയാണത്. അതില്‍ ഒരു വീട് മാത്രമാണുള്ളത്. ധാരാളം മാവുള്ള കൃഷി ഭൂമിയാണത്. അതില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള യാതൊരു പദ്ധതിയുമെനിക്കില്ല.

നിങ്ങളുടെ പുതിയ സിനിമയിലെ വില്ലന്‍ സൗത്ത് ഇന്ത്യന്‍ സിനിമാതാരം പ്രകാശ് രാജിനെ വെച്ച്‌ കൂടുതല്‍ ചിത്രങ്ങളെടുക്കാന്‍ ആലോചനയുണ്ടോ?

തലാഷിന് പുറമേ മറ്റൊരു ചിത്രത്തിലും ഞാന്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച വാര്‍ത്തകളെല്ലാം റൂമറുകള്‍ മാത്രമാണ്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Advertisement