എഡിറ്റര്‍
എഡിറ്റര്‍
മുന്‍ ഗേള്‍ഫ്രണ്ടിന് സല്‍മാന്റെ സംഭാവന
എഡിറ്റര്‍
Monday 30th April 2012 2:33pm

ബോളിവുഡിലെ വിശാലഹൃദയന്‍ എന്നാല്‍ സല്‍മാന്‍ ഖാന്‍ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം എന്തെങ്കിലും ദാനം ചെയ്‌തെന്ന് പറഞ്ഞാല്‍ അതില്‍ വലിയ അത്ഭുതമൊന്നുമില്ല. പക്ഷെ സല്‍മാന്‍ സഹായിക്കുന്നത് മുന്‍ഗേള്‍ഫ്രണ്ടിന് ആണെങ്കില്‍ അതില്‍ കുറച്ച് കൗതുകമില്ലേ?

മുന്‍കാമുകി സോമി അലിയുടെ ഫ്‌ളോറിഡ അസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ നോ മോര്‍ ടിയേഴ്‌സിനുവേണ്ടിയാണ് സല്‍മാന്‍ സഹായം നല്‍കിയത്.

ഗാര്‍ഹിക പീഡനത്തിനിരയാവുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നോ മോര്‍ ടിയേഴ്‌സ് കഴിഞ്ഞ കുറച്ചുകാലങ്ങളിലായി സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. സ്വകാര്യവ്യക്തികളുടെ സംഭാവനയുടെയും സര്‍ക്കാര്‍ ഫണ്ടിന്റെയും ബലത്തിലാണ് സംഘടന ഇതുവരെ മുന്നോട്ടുപോയത്. എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണം പണ്ടത്തെപ്പോലെ ഇപ്പോള്‍ ഫണ്ട് ലഭിക്കാതായതോടെ കമ്പനി സംഘടനയുടെ പ്രവര്‍ത്തനം തന്നെ നിലച്ചെന്ന മട്ടിലായി. ഈ സാഹചര്യത്തിലാണ് പുറമേ നിന്നുള്ളവരുടെ സംഭാവന സ്വീകരിക്കാന്‍ സോമി തീരുമാനിച്ചത്.

ഈ ഘട്ടത്തിലാണ് സോമിയെ സഹായിക്കാനായി സല്‍മാന്‍ രംഗത്തെത്തിയത്. വന്‍തുകയാണ് ഈ സംഘടനയ്ക്കുവേണ്ടി സല്‍മാന്‍ നല്‍കിയതെന്നാണ് സോമി പറയുന്നത്. കഴിഞ്ഞവര്‍ഷം സല്‍മാന്റെ സുഹൃത്തുക്കളില്‍ ചിലരെല്ലാം ചേര്‍ന്ന് 1,50,000 ഡോളര്‍ എന്‍.എം.ടിയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ പേര് വെളിപ്പെടുത്താന്‍ സോമി തയ്യാറായില്ല.

പണം സംഭാവന ചെയ്യാന്‍ സുഹൃത്തുക്കളെ പ്രേരിപ്പിച്ച സല്‍മാന്‍ വിശാലഹൃദയനാണെന്നും സോമി വ്യക്തമാക്കി. സഹായത്തിനുവേണ്ടി ഞാനിതുവരെ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം 20 വര്‍ഷങ്ങള്‍ക്കുശേഷവും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുന്നത്. ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. എന്നാല്‍ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല.’

2008 മുതല്‍ സോമിയുടെ ടി.എം.സി 182 സ്ത്രീകളെ സഹായിച്ചിട്ടുണ്ട്. മുന്‍പ് ബോളിവുഡില്‍ അഭിനയിച്ചെങ്കിലും ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നും സോമി പറയുന്നു.

Malayalam News

Kerala News in English

Advertisement