മുംബൈ: രണ്‍ബീറും സല്‍മാനും ശത്രുക്കളാണെന്നു പറയുന്നവര്‍ക്കു തെറ്റി. തന്റെ മുന്‍കാമുകി കത്രീനയുടെ ഇപ്പോഴത്തെ കാമുകനെ പ്രശംസിക്കാന്‍ സല്ലുവിന് യാതൊരു മടിയുമില്ല. പുതിയ താരോദയങ്ങളെക്കുറിച്ച് പറയുമ്പോള്‍ സല്‍മാന്‍ ഒന്നും ആലോചിക്കാനില്ല, രണ്‍ബീര്‍ വളരെ നല്ലതാണ്, രണ്‍ബീറിന്റെ ചിത്രങ്ങള്‍ കാണാന്‍ തനിക്ക ഇഷ്ടമാണ്. നല്ല കഴിവുള്ളയാളാണ് രണ്‍ബീര്‍. ഇമ്രാന് ആരാധിക്കാന്‍ പറ്റുന്ന കുറെ ഗുണങ്ങളുണ്ട്.സല്‍മാന്‍ വ്യക്തമാക്കി.

എവിടെയോ മാറ്റത്തിന്റെ കാറ്റുവീശുന്നത് സല്ലുവും അറിയുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. എതായാലും രണ്‍ബീറിനും ഇമ്രാനും സന്തോഷിക്കാം പറഞ്ഞതു മറ്റാരുമല്ലല്ലോ..സാക്ഷാല്‍ സല്‍മാന്‍ഖാനല്ലേ!