എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന് റൊമാന്റിക് സീനുകള്‍ ചെയ്യാനറിയില്ല: കത്രീന
എഡിറ്റര്‍
Monday 13th August 2012 8:41am

മുംബൈ: സല്‍മാന് റൊമാന്റിക് വേഷങ്ങള്‍ ചെയ്യാനറിയില്ലെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടോ. തോന്നിയെങ്കില്‍ തന്നെ ആരെങ്കിലും ഇത് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ?

Ads By Google

എന്നാലിപ്പോള്‍ ആ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് കത്രീന കൈഫ്. ഏക് താ ടൈഗര്‍ എന്ന ചിത്രത്തിലെ സല്‍മാന്റെ നായിക കൂടിയാണ് കത്രീന.

ഒരു പരിധിക്കപ്പുറം സല്‍മാന്‍ ഖാന് റൊമാന്റിക് ഹീറോ വേഷങ്ങള്‍ കൈകാര്യം ചെയ്യാനറിയില്ലെന്നാണ് കത്രീന പറയുന്നത്.  ആക്ഷന്‍ രംഗങ്ങളാണ് സല്‍മാന് ഏറെയിണങ്ങുകയെന്നും കത്രീന വ്യക്തമാക്കി.

കത്രീന സല്‍മാനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമൊന്നുമല്ല ഏക് താ ടൈഗര്‍. നേരത്തെ മേംനേ പ്യാര്‍ കോന്‍ കിയാ?, പാട്‌നര്‍, യുവരാജ് തുടങ്ങിയ ചിത്രങ്ങളില്‍ ഈ ജോഡികള്‍ ഒരുമിച്ചിരുന്നു.

വ്യക്തി, നടന്‍ എന്നീ നിലകളില്‍ സല്‍മാന്‍ ഖാന്‍ ഒരേയാളാണ്. സല്‍മാനെന്ന വ്യക്തിയും നടനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും നടി അഭിപ്രായപ്പെട്ടു.

തന്റെ കരിയറിലെ നല്ല കാലഘട്ടം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നും കരീന പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ ഒരാള്‍ ജീവിതത്തില്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവേണ്ടതുണ്ട്. ഇനിമുതല്‍ തന്റെ ജീവിതം ഫിലിം സെറ്റിലേക്കും അവിടെ നിന്നും വീട്ടിലേക്കുമുള്ള യാത്രമാത്രമാണെന്നും കത്രീന പറഞ്ഞു.

‘എന്റെ ജീവിതത്തില്‍ എല്ലാം സംഭവിച്ചത് അപ്രതീക്ഷിതമായാണ്. സംഭവിക്കുന്നതെല്ലാം നല്ലതിനാണ്. എല്ലാം ദൈവം കാണുന്നുണ്ട്. എല്ലാം അതിന്റേതായ സമയത്ത് സംഭവിക്കും’ കത്രീന വ്യക്തമാക്കി.

Advertisement