ലണ്ടന്‍: ഷഹീദ് അഫ്രീദി വിരമിച്ചതിനെത്തുടര്‍ന്ന് സല്‍മാന്‍ ബട്ടിനെ പാക്കിസ്ഥാന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിച്ചു. ഹെംഡിംഗ്ലിയില്‍ തുടങ്ങുന്ന അവസാനെ ടെസ്റ്റില്‍ ബട്ട് ആയിരിക്കും ക്യാപ്റ്റന്‍.

ആസ്‌ട്രേലിയക്കെതിരായുള്ള ആദ്യടെസ്റ്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു സല്‍മാന്‍. ആദ്യ ടെസ്റ്റിലെ 150 റണ്‍സ് തോല്‍വിക്കുശേഷമായിരുന്നു അഫ്രീദി വിരമിക്കല്‍ പ്രഖ്യാപിച്ചത്.