ലഹോര്‍: ഒത്തുകളിയുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഏര്‍പ്പെടുത്തിയ പത്തുവര്‍ഷ വിലക്കില്‍ ഇളവ് വന്നേക്കുമെന്ന് ബട്ടിന് പ്രതീക്ഷി. വിധിയുടെ പൂര്‍ണരൂപം കിട്ടിയാലുടന്‍ അപ്പീല്‍ നല്‍കുമെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.

പത്തു വര്‍ഷത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിലക്കിയ നടപടി ഏറെ നിരാശാജനകമാണെന്നും വിധിയെക്കുറിച്ച് വിശദാംശങ്ങള്‍ ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കുമെന്ന് ബട്ട് പ്രതികരിച്ചു.

ഇംഗ്ലണ്ടിനെതിരേ ഒത്തുകളിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഐ.സി.സി ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.