ഇസ്‌ലാമാബാദ്: ഒത്തുകളി വിവാദത്തില്‍ വിലക്കേര്‍പ്പെടുത്തിയതിനെ ചോദ്യംചെയ്ത് മുന്‍പാക് താരങ്ങളായ സല്‍മാന്‍ ബട്ടും മുഹമ്മദ് ആമിറും അപ്പീല്‍ ഫയല്‍ ചെയ്തു. ‘ആര്‍ബിട്രേഷന്‍ ഓഫ് ദ കോര്‍ട്ട്’ ലാണ് അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ഒത്തുകളിവിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

സല്‍മാന്‍ ബട്ടിന് പത്തുവര്‍ഷവും ആസിഫിന് ഏഴുവര്‍ഷവും ആമിറിന് അഞ്ചുവര്‍ഷവുമാണ് വിലക്ക്. ഇതില്‍ ബട്ടിന് അഞ്ചുവര്‍ഷവും ആസിഫിന് രണ്ടുവര്‍ഷവും നലനടപ്പു ശിക്ഷയാണ്.