നാലുവര്‍ഷം നീണ്ട സല്ലു ജോണ്‍ പിണക്കം അവസാനിക്കാന്‍ പോകുകയാണ്. സല്ലൂ തന്റെ ആജന്മ ശത്രുവിന് മാപ്പുകൊടുക്കാന്‍ തീരുമാനിച്ചതോടെയാണിത്.. ഡിബട്ട് ദേശി ബോയ്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ അപ്രതീക്ഷിതമായെത്തിയ സല്ലു ജോണിനെ കണ്ടപ്പോള്‍ പുഞ്ചിരിച്ചു എന്നാണ് സംഭവം കണ്ടു നിന്നവര്‍ പറയുന്നത്.

റോഹിത് ദവാന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഡിബട്ട് ദേശി ബോയ്‌സി’ല്‍ ജോണ്‍ എബ്രഹാം പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവിടെ സല്ലു എത്തിയപ്പോള്‍ ജോണ്‍ ഒന്നമ്പരന്നതാണ്. എന്നാല്‍ സല്ലൂവിന്റെ പുഞ്ചിരി ജോണിനെയും ഞെട്ടിപ്പിച്ചു. കൂടാതെ സല്ലുവും ജോണും ഒരുമിച്ച് ലഞ്ചും കഴിച്ചു.

അക്ഷയ് കുമാറിനെയും സഞ്ജയ് ദത്തിനെയും കാണാനായാണ് സല്ലു സെറ്റിലെത്തിയതെന്നാണ് ചില ഉറവിടങ്ങളില്‍ നിന്ന് കിട്ടുന്ന വിവരം.

2006ലാണ് സല്ലുവും ജോണും തമ്മില്‍ ഉരസലുണ്ടായത.രവി ചോപ്രയുടെ ‘ബാബുള്‍’ എന്ന ചിത്രത്തിതല്‍ അഭിനയിക്കുമ്പോഴാണ് ഇവര്‍ക്കിടയില്‍ പ്രശ്‌നമുണ്ടായത്. പിന്നീട് സല്ലുവിന്റെ ഗേള്‍ ഫ്രണ്ട് കത്രീന കൈഫിനോടൊപ്പം ജോണ്‍ അഭിനയിച്ചപ്പോളാകട്ടെ ജോണിന്റെ ഗേള്‍ ഫ്രണ്ട് ബിപാഷയോടൊപ്പം അഭിനയിക്കാന്‍ സല്ലു തയ്യാറായില്ല.

സല്ലുവും ജോണും പിണക്കം മറന്നതായി മുഖ്യ ക്രിയേറ്റീവ് ഓഫീസര്‍ രാം മിര്‍ച്ചന്റാനി പ്രഖ്യാപിച്ചിരിക്കുകയാണ്. സല്ലു ജോണിന് മാപ്പു കൊടുത്തു. സിനിമാ ലോകം ഇപ്പോള്‍ ചോദിക്കുന്നത് സല്ലു വിവേകിനോട് ക്ഷമിക്കുമോ എന്നാണ്.