പാക്കിസ്ഥാനി നടി സല്‍മ അഗയുടെ മകള്‍ സാഷ ബോളിവുഡിലേക്ക്. യഷ് രാജ് ഫിലിംസിന്റെ ഔറംഗസേബ് എന്ന ചിത്രത്തിലാണ് സാഷയെത്തുന്നത്. ചിത്രത്തില്‍ ഗ്ലാമറസ് വേഷത്തിലാണ് നടി പ്രത്യക്ഷപ്പെടുക.

1982ല്‍ യഷ് ചോപ്രയുടെ സഹോദരന്‍ ബി.ആര്‍ ചോപ്രയുടെ ചിത്രത്തിലൂടെയാണ് ഗായികയും നടിയുമായ സല്‍മ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

Ads By Google

അര്‍ജുന്‍ കപൂറാണ് ഔറംഗസേബില്‍ നായകനാകുന്നത്. ചിത്രത്തില്‍ അര്‍ജുന്റേത് ഡബിള്‍ റോളാണ്.

അതുല്‍ സഭാര്‍വലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ ചോപ്രയാണ് നിര്‍മാണം. ഋഷി കപൂര്‍, ജാക്കി ഷ്രഫ്, അമൃത സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രീകരണം പുരോഗമിക്കുന്ന ഔറംഗസേബ് 2013ല്‍ തിയേറ്ററുകളിലെത്തും.