മുംബൈ:സല്‍മാന് റീമെയ്ക്കുകള്‍ പുത്തരിയല്ല. പ്രത്യേകിച്ച് ഈ അടുത്തകാലത്തായി റീമേക്കുകള്‍ മാത്രമായപ്പോള്‍.
തെക്കന്‍ ഭാഷാ ചിത്രങ്ങളുടെ റീമേക്കില്‍ സല്‍മാന്റെ സുന്ദരമുഖമാണ് പ്രധാനമായും കാണുന്നത്.
80കളിലെ മലയാളം ഹിറ്റ് താളവട്ടത്തിലൂടെ യാണ് തുടക്കം. പ്രിയദര്‍ശന്റെ താളവട്ടം ക്യോംകിയായപ്പോള്‍ ലാലിന്റെ സ്ഥാനത്ത് സല്ലുവും ആയി.

പിന്നെയങ്ങോട്ട് റീമേക്കുകളുടെ ഒരു നിരതന്നെയായിരുന്നു.
വിക്രം നായകനായ സേതുവിന്റെ റീമേക്കായ തേരേനാമിലും സല്ലു തന്നെ നായകന്‍.
ഇതിന്റെ കൂടെ തമിഴിലെ പോക്കിരിയുംടെ റീമേക്കായ ്് വാണ്ടഡ് ഡഡ് ആന്റ് എലൈവുമായപ്പോള്‍ സല്‍മാന്‍ നോട്ടം തെക്കോട്ട് തന്നെയാണെന്ന് മനസ്സിലായി.
ലിസ്റ്റില്‍ പിന്നെയുമുണ്ട് ചിത്രങ്ങള്‍. തെലുങ്കില്‍ ജലീലിയയും റാമും സൂപ്പര്‍ഹിറ്റാക്കിയ റഡി അതേപേരില്‍ ബോളിവൂഡിലെത്തിയപ്പോള്‍ സല്‍മാനും അസിനുമായി താരങ്ങള്‍.
കിക്ക്. സല്‍മാനും സോണാക്ഷി സിന്‍ഹയും ജോഡിയായ ഇപ്പൊഴും ആരാധകരില്‍ ആവേശമുണര്‍ത്തുന്ന ചിത്രം. അതും തെലുങ്കുചിത്രം കിക്കിന്റെ റീമേക്കാണ്.
നയന്‍താരക്ക് മലയാളത്തിലേക്ക് തിരിച്ചുവരവൊരുക്കിയ ബോഡീഗാഡിന്റെ റീമേക്കായ മൈ ലവ് സ്‌റ്റോറിയിലും സല്ലുതന്നെ നായകന്‍.
ഇപ്പോള്‍ തെലുങ്കുചിത്രം ഡണ്‍ സീനുവിനു വേണ്ടി അക്ഷയ്കുമാറും സെയ്ഫലിയും സല്‍മാനുമൊക്കെ മത്സരമാണെന്നാണ് കേള്‍ക്കുന്നത്.

തെക്കന്‍ ചിത്രങ്ങളുടെ റീമേക്കാക്കാതെ തെക്കോട്ട് തന്നെ വരുന്നതല്ലേ സല്ലൂ നല്ലത്.