Administrator
Administrator
സലിംകുമാര്‍ കോളിവുഡിലേക്ക്
Administrator
Saturday 10th December 2011 11:06am

salimkumar the actorആദാമിന്റെ മകന്‍ അബുവിലൂടെ മലയാളത്തിലെ മികച്ച നടന്‍മാരുടെ ലിസ്റ്റില്‍ ഇടംനേടിയ താരമാണ് സലിംകുമാര്‍. ചിത്രത്തിലെ അഭിനയത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ സലിംകുമാറിനെ തേടി അന്യഭാഷകളില്‍ നിന്നുവരെ ധാരാളം അവസരങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഭാരത് ബാല ഒരുക്കുന്ന ചിത്രത്തിലൂടെ കോളിവുഡില്‍ തുടക്കമിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സലിംകുമാറിപ്പോള്‍. കഴിഞ്ഞവര്‍ഷം സലിംകുമാറിന് ദേശീയ അവാര്‍ഡ് സമ്മാനിച്ച ജൂറിയിലെ അംഗം കൂടിയാണ് ഭാരത് ബാല.

എസ്.എം വസന്ത് സംവിധാനം ചെയ്യുന്ന മറ്റൊരു തമിഴ് ചിത്രത്തിലും സലിംകുമാര്‍ വേഷമിടുന്നുണ്ട്.

ഏത് തരത്തിലുള്ള വേഷവും തനിക്ക് നന്നായി ഇണങ്ങുമെന്ന് സലിംകുമാര്‍ തെളിയിച്ചിട്ടുണ്ടെങ്കിലും തന്നെ ജനപ്രിയനാക്കിയ കോമഡി വേഷങ്ങള്‍ ചെയ്യാനാണ് അദ്ദേഹത്തിന് ഏറെയിഷ്ടം.

മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരിയെന്ന ചിത്രമാണ് സലിംകുമാറിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. മായാവി, പുലിവാല്‍ കല്ല്യാണം, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ സലിംകുമാറിന് മികച്ച വേഷങ്ങള്‍ നല്‍കിയ ഷാഫിയുടെ ചിത്രമാണ് വെനീസിലെ വ്യാപാരി.  ഡിസംബര്‍ 16നാണ് വെനീസിലെ വ്യാപാരി പുറത്തിറങ്ങുന്നത്.

Malayalam news

Advertisement