എഡിറ്റര്‍
എഡിറ്റര്‍
സലീംരാജ്: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, മുഖ്യമന്ത്രിയ്ക്ക് രൂക്ഷവിമര്‍ശനം
എഡിറ്റര്‍
Friday 28th March 2014 10:32am

line

കടംകംപള്ളി, കളമശ്ശേരി എന്നിവടങ്ങളിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് സി.ബി.ഐ അന്വേഷണം. ജസ്റ്റിസ് ഹാറൂണ്‍ റഷീദ് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. കേസ് സംബന്ധിച്ച് റവന്യൂ, വിജിലന്‍സ് രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറാനും അദ്ദേഹം ഉത്തരവിട്ടു. ഒന്‍പത് മാസത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കണം.  ഭൂമി തട്ടിപ്പ് കേസുകളുടെ ഗ്യാങ് ലീഡറെന്നാണ് കോടതി സലിം രാജിനെ വിശേഷിപ്പിച്ചത്. സലീം രാജ് തന്റെ അധികാരത്തെ ദുര്‍വിനിയോഗം ചെയ്‌തെന്നും കോടതി നിരീക്ഷിച്ചു.

line

salim1

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് കേസുകളിലാണ് സി.ബി.ഐയുടെ അന്വേഷണത്തിന് ഹൈക്കോടതി സിവില്‍ ബെഞ്ച് ഉത്തരവിട്ടിരിയ്ക്കുന്നത്.

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക വിശദീകരണം നല്‍കണം

കടംകംപള്ളി, കളമശ്ശേരി എന്നിവടങ്ങളിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലാണ് സി.ബി.ഐ അന്വേഷണം. ജസ്റ്റിസ് ഹാറൂണ്‍ റഷീദ് അധ്യക്ഷനായ ബെഞ്ചാണ് വിധിപറഞ്ഞത്. കേസ് സംബന്ധിച്ച് റവന്യൂ, വിജിലന്‍സ് രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറാനും അദ്ദേഹം ഉത്തരവിട്ടു. ഒന്‍പത് മാസത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കണം. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോവുമെന്നാണ് സൂചന.

ഭൂമി തട്ടിപ്പ് കേസുകളുടെ ഗ്യാങ് ലീഡറെന്നാണ് കോടതി സലിം രാജിനെവിശേഷിപ്പിച്ചത്. സലീം രാജ് തന്റെ അധികാരത്തെ ദുര്‍വിനിയോഗം ചെയ്‌തെന്നും കോടതി നിരീക്ഷിച്ചു.

കളമശ്ശേരി, കടകംപള്ളി സ്വദേശികളായ ഷെറീഫ, നാസര്‍, സ്വദേശി പ്രേംചന്ദ് എന്നിവരുള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ ഹരജി നല്‍കിയത്. റവന്യൂ രേഖകള്‍ തിരുത്തി ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനം ഇതിനായി സലീംരാജ് ഉപയോഗപ്പെടുത്തിയെന്നാണ് പരാതി. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കാണിച്ചായിരുന്നു പരാതി.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും കടുത്ത വിമര്‍ശനവുമായാണ് കോടതിവിധി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് ജസ്റ്റിസ് ഹാറൂണ്‍ റഷീദിന്റെ സിംഗില്‍ ബെഞ്ച് അച്ചടിച്ചിറക്കിയ വിധിന്യായത്തില്‍ പറയുന്നത്.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം മടത്തിയ കോടതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ടു.

പേഴ്‌സണ്‍ സ്റ്റാഫിനെ നിയമിയ്ക്കുന്നതില്‍ മുഖ്യമന്ത്രി ജാഗ്രത കാണിച്ചില്ല. ക്രിമിനല്‍ കുറ്റവാളികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിലുള്ളത്.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ തന്നെ ഭൂമി തട്ടിപ്പ് കേസിലും പ്രതികളായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളായതിനാല്‍ അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് ജനങ്ങള്‍ക്ക വിശദീകരണം നല്‍കണം- കോടതി വിമര്‍ശിച്ചു.

Advertisement