എഡിറ്റര്‍
എഡിറ്റര്‍
സലീം രാജിന്റെ ഭൂമി തട്ടിപ്പ് കേസ്: നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്
എഡിറ്റര്‍
Monday 20th January 2014 10:22am

assembly

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം.

സലീംരാജിന്റെ കേസില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാത്തത് ദുരൂഹമാണെന്നും രേഖകള്‍ പിടിച്ചെടുത്താല്‍ പല ഉന്നതരുടേയും പേരുകള്‍ പുറത്താകുമെന്നും കോടിയേരി ആരോപിച്ചു.

കടകംപള്ളിയിലും കളമശേരിയിലും നടന്നത് സര്‍ക്കാര്‍ സ്‌പോര്‍ണ്‍സേര്‍ഡ് തട്ടിപ്പാണ്. മുഖ്യമന്ത്രിക്ക് വിഷയത്തില്‍ നേരിട്ട് ബന്ധമുണ്ട്.

ഭൂമി തട്ടിപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍ കേസിന്റെ അന്വേഷണം കൃത്യമായാണ് മുന്നോട്ടുപോകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം ഒരു സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി അടൂര്‍ പ്രകാശ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Advertisement