എഡിറ്റര്‍
എഡിറ്റര്‍
സിനിമാതാരങ്ങള്‍ ജിമ്മില്‍ പോയി ശരീരം ഉരുട്ടി വെക്കും: പക്ഷേ തലച്ചോറിനകത്ത് ഒന്നും ഉണ്ടാവില്ല: വിമര്‍ശനവുമായി സലിംകുമാര്‍
എഡിറ്റര്‍
Saturday 4th February 2017 12:36pm

salim-kuamr

തിരുവനന്തപുരം: മലയാള സിനിമയിലെ താരങ്ങളുടെ വായനാശീലത്തെ വിമര്‍ശിച്ച് നടന്‍ സലീം കുമാര്‍. പല താരങ്ങള്‍ക്കും വായനകുറവാണെന്നും പത്രം പോലും വായിക്കുന്നവര്‍ നന്നേ കുറവായിരിക്കുമെന്നും സലിം കുമാര്‍ പറയുന്നു.

ഒരു നടന് വേണ്ട മിനിമം യോഗ്യത അന്നത്തെ പത്രമെങ്കിലും വായിക്കുക എന്നതാണ്. ഞാന്‍ വായിക്കാറുണ്ട്. എന്നാലും സിനിമയില്‍ ഒരു പത്തുശതമാനം നടീനടന്‍മാര്‍ക്കേ വായനയുണ്ടാവൂ. പലര്‍ക്കും അതിന് സമയമില്ല.


യുവനടന്മാരൊക്കെ ജിമ്മില്‍ പോകുന്നത് കണ്ടിട്ടുണ്ട്. ശരീരം ഉരുട്ടി മിനുക്കി വെക്കും. പക്ഷേ തലച്ചോറിലേക്ക് വേണ്ടത് ആരും കൊടുക്കാറില്ല.- സലീം കുമാര്‍ പറയുന്നു.

Advertisement