എഡിറ്റര്‍
എഡിറ്റര്‍
മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി ; സലിം കുമാര്‍
എഡിറ്റര്‍
Tuesday 7th March 2017 12:01pm

കൊച്ചി: മണിയെ വീഴ്ത്താന്‍ ശ്രമിച്ച ആ നടന്‍ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി എന്ന നടന്‍ സലീം കുമാറിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് മലയാള സിനിമാ പ്രേമികളും മണി ആരാധകരും.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന കോമഡി സര്‍ക്കസ് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മണിയുടെ വേര്‍പാടിന് ശേഷം സംഭവിച്ച ചില സംഗതികള്‍ സലിം കുമാര്‍ വെളിപ്പെടുത്തിയത്.

മണിക്ക് മഹാനാകാന്‍ ഒന്ന് മരിക്കേണ്ടി വന്നു എന്നാണ് സലിം കുമാര്‍ പറഞ്ഞത്. ‘മണിയെ തലകറങ്ങി വീഴ്ത്താന്‍ മുന്‍കൈ എടുത്ത ഒരു നടന്‍, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര്‍ പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി.


Dont Miss വയനാട് യത്തീംഖാനയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ ആറു പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു 


വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് ഈ കണ്ണുനീര്‍ പൊഴിച്ചത്.

ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട് മണി മരിച്ചുകഴിഞ്ഞപ്പോള്‍ മണി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണമാണ് തനിക്ക് തോന്നുന്നതെന്നും സലിം കുമാര്‍ പറഞ്ഞിരുന്നു.

പരിപാടിയില്‍ മണിക്കൊപ്പം നാദിര്‍ഷയും നടന്‍ വിഷ്ണവും പങ്കെടുത്തിരുന്നു. എന്നാല്‍ ആ നടന്‍ ആരാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയതുമില്ല.

Advertisement