എഡിറ്റര്‍
എഡിറ്റര്‍
സലീംരാജ് കേസ്: എല്ലാം സുതാര്യമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Friday 28th March 2014 6:47pm

oommen-chandi

ആലപ്പുഴ: സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി. സലീംരാജ്-സോളാര്‍ വിഷയങ്ങളില്‍ സര്‍ക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിടെയായിരുന്നു ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാടറിയിച്ചത്.

ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ല. ജനാധിപത്യത്തില്‍ ഏറ്റവും വലിയ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ജനകീയ കോടതി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി തന്നെ വിമര്‍ശിച്ചതില്‍ പരാതിയില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി തനിക്ക് ഒരു സാധാരണ പൗരനെന്ന നിലയിലുള്ള പരിരക്ഷയെങ്കിലും നല്‍കി തന്റെ നിലപാടുകൂടി കേള്‍ക്കണമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

374 കോടി ഖജനാവിന് നഷ്ടമുണ്ടാക്കിയ ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണം മുടക്കിയ പിണറായി വിജയനാണ് തന്റെ രാജി ആവശ്യപ്പെടുന്നത്. ലക്ഷങ്ങള്‍ മുടക്കി ദല്‍ഹിയില്‍ നിന്നും അഭിഭാഷകരെ വരുത്തിയാണ് പിണറായി കേസ് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കടകംപള്ളി ഭൂമി ഇടപാട് ക്രിമിനല്‍ കേസില്‍ നിന്ന് സിവില്‍ കേസാക്കി റഫര്‍ ചെയ്തത് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Advertisement