ലഖ്‌നൗ: മഥുരയിലെ വൃന്ദാവനിലും ബര്‍സാനയിലും മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിച്ച് യു.പി സര്‍ക്കാര്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളായതിനാല്‍ ഇവിടെ മദ്യവും മാംസവും വില്‍ക്കരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.

‘ഭഗവാന്‍ കൃഷ്ണന്റേയും സഹോദരന്‍ ബലരാമന്റേയം ജന്മസ്ഥലമാണ് വൃന്ദാവന്‍. ലോകത്തിലെ പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ബര്‍സാന രാധയുടെ ജന്മസ്ഥലമാണ്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടെ ദിനംപ്രതി എത്തി ഇവരെ വണങ്ങുന്നത്. ഈ സ്ഥലത്തിന്റെ പ്രധാന്യം മനസിലാക്കിയും ടൂറിസത്തിന്റെ സാധ്യത ഉള്‍ക്കൊണ്ടും ഇതൊരു വിശുദ്ധ തീര്‍ത്ഥാടന സ്ഥലമായാണ് അറിയപ്പെടുന്നത്.’ -സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

തദ്ദേശീയരുടേയും ടൂറിസ്റ്റുകളുടേയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കും. അയോധ്യ നഗര്‍ നിഗവും മധുര വൃന്ദാവന്‍ നിഗവും അടുത്തിടെയാണ് രൂപീകരിച്ചത്.

വൃന്ദാവനിലും ബര്‍സാനയിലും മദ്യവും മാംസവും വില്‍ക്കുന്നത് നിരോധിച്ചതുകൊണ്ട് ഉത്തരവ് തയ്യാറായതായി ടൂറിസം ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി പറഞ്ഞു.