എഡിറ്റര്‍
എഡിറ്റര്‍
മാവോവാദികളുടെ വിവരം നല്‍കിയാല്‍ ദിവസക്കൂലി 500 രൂപ; നിലമ്പൂരിലും സാല്‍വ ജുദൂം
എഡിറ്റര്‍
Tuesday 26th November 2013 7:30am

maoist-in-vila

നിലമ്പൂര്‍: മാവോയിസ്റ്റുകളെ കുറിച്ച് വിവരം നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവരുന്ന ആദിവാസികളെ 500 രൂപ ദിവസക്കൂലി നല്‍കി പോലീസ് നിയമിക്കുന്നു.

ഛത്തീസ്ഗഢിലെ സല്‍വാജുദൂം മാതൃകയില്‍ കേരളത്തിലെ നിലമ്പൂരിലാണ് തുടക്കമായത്.

നിലമ്പൂര്‍ സര്‍ക്കിള്‍ ഓഫിസില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി മഞ്ജുനാഥിന്റെ നേതൃത്വത്തില്‍ ആദിവാസി യുവാക്കളുടെ റിക്രൂട്ട്‌മെന്റ് ഇന്നലെ തന്നെ ആരംഭിച്ചു.

ഇവരുടെ ആദ്യത്തെ ദൗത്യം നിലമ്പൂര്‍ വനത്തില്‍ ഒളിച്ചുകഴിയുകയാണെന്ന് സംശയിക്കുന്ന മാവോയിസ്റ്റുകളെ കുറിച്ചുള്ള കൃത്യമായ വിവരം നല്‍കലാണ്.

മാവോവാദികളെ കുറിച്ചുള്ള വിവരം കൈമാറുന്നതിന് ഇവര്‍ക്ക് പൊലീസ് മൊബൈല്‍ ഫോണുകള്‍ നല്‍കും.

ഹോം ഗാര്‍ഡ് എന്ന പേരില്‍ ആറുമാസത്തേക്കാണ് ഇവരെ താല്‍ക്കാലികമായി നിയോഗിക്കപ്പെട്ടത്. തുടക്കത്തില്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിദിന പ്രതിഫലം 500 രൂപയാണ്.

ലോക്കല്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, കാളികാവ്, എടക്കര, പോത്തുകല്‍ പഞ്ചായത്തുകളിലെ ആദിവാസി കോളനികളില്‍ നിന്നുള്ള 52 യുവാക്കളെയാണ് റിക്രൂട്ട്‌മെന്റിന് ക്ഷണിച്ചത്.

തിങ്കളാഴ്ച അഭിമുഖത്തിന് എത്തിയ 40ല്‍ നിന്ന് 30 പേരെ തെരഞ്ഞെടുത്തു.

Advertisement