എഡിറ്റര്‍
എഡിറ്റര്‍
എംബസി ജോലിക്കാര്‍ക്കുള്ള വേതനം ജോലി ചെയ്യുന്ന രാജ്യത്തെ വേതനമായിരിക്കണമെന്ന് അമേരിക്ക
എഡിറ്റര്‍
Wednesday 1st January 2014 12:32pm

devyani2

ന്യൂദല്‍ഹി: ഒരു രാജ്യത്തെ എംബസിയിലെ ജോലിക്കാര്‍ക്കുള്ള വേതനം ആ രാജ്യത്ത് നിലവിലുള്ള വേതനം അടിസ്ഥാനമാക്കിയാവണമെന്ന് അമേരിക്ക.

സാധാരണയായി അമേരിക്കന്‍ ദൗത്യവുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആ രാജ്യത്ത് നിലവിലുള്ള സേവന വേതന വ്യവസ്ഥകളാണ് നടപ്പിലാക്കാറ് എന്ന് അമേരിക്കന്‍ വക്താവ് മാരി ഹാര്‍ഫ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വേതനം സംബന്ധിച്ച് കൃത്രിമം കാട്ടിയെന്നാരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖോബ്രഗഡെയെ അറസ്റ്റ് ചെയ്തത് വന്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ദേവയാനിയുടെ അറസ്റ്റിനെ ന്യായീകരിക്കുന്ന രീതിയിലാണ് അമേരിക്കന്‍ വക്താവിന്റെ വാക്കുകള്‍.

അമേരിക്കന്‍ എംബസിയിലും ഇന്ത്യയിലുള്ള കോണ്‍സുലേറ്റുകളിലുമുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതേ സ്ഥാനം കൈകാര്യം ചെയ്യുന്ന അമേരിക്കക്കാരെക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്ന് ദല്‍ഹിയിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

Advertisement