എഡിറ്റര്‍
എഡിറ്റര്‍
സല്‍മാന്‍ ഖാന് പഴയ ഗേള്‍ ഫ്രണ്ട്‌സിനെ അലര്‍ജിയോ?
എഡിറ്റര്‍
Monday 25th November 2013 6:31pm

salman-khan-2

സല്‍മാന്‍ ഖാന്‍ തന്റെ പഴയ കാമുകിമാരെ മറക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോഴെന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

ഐശ്വര്യ റായ്, കത്രീന കൈഫ്, സംഗീത ബിജ്‌ലാനി, സോമി അലി തുടങ്ങിയ ബോളിവുഡ് സുന്ദരികളുടെയെല്ലാം കാമുകനായി സിനിമാ ലോകത്ത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച സല്ലുഭായിക്ക് ഇപ്പോള്‍ ജീവിത കാലത്തേക്ക് മുഴുവനായി ഒരു സഹയാത്രിക വേണമെന്നാണേ്രത ആഗ്രഹം.

പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹറിന്റെ ‘കോഫി വിത് കരണി’ല്‍ സംസാരിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍.

ഇനിയെങ്കിലും ജീവിതത്തില്‍ ബന്ധങ്ങളുടെ കാര്യത്തില്‍ അല്‍പം സീരിയസാവണമെന്നും കഴിഞ്ഞ കാലത്തില്‍ താന്‍ കരുതിയത് പോലെയൊന്നും സംഭവിച്ചില്ലെന്നും സല്‍മാന്‍ പറഞ്ഞു.

ബോളിവുഡിന്റെ സ്വന്തം ബാച്ച്‌ലറായ സല്‍മാന്‍ എല്ലായ്‌പ്പോഴും കാമുകിമാരുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കാറുണ്ട്.

തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ഏറെയൊന്നും തുറന്ന് പറയാത്ത സല്‍മാല്‍ ആദ്യമായാണ് ഇത്തരത്തിലൊരു കാര്യം പരസ്യമായി വെളിപ്പെടുത്തുന്നത്.

Advertisement